പൂവൻപാറ-ചേരീമുക്ക് റോഡ് നിർമാണോദ്ഘാടനം

കോന്നി: ജില്ല പഞ്ചായത്ത്‌ 15ലക്ഷം രൂപ ചെലവഴിച്ച് നിർമിക്കുന്ന കോന്നി പഞ്ചായത്തിലെ 14,15 വാർഡുകളിൽ ഉൾപ്പെടുന്ന പൂവൻപാറ -ചേരിമുക്ക് റോഡി‍ൻെറ പുനരുദ്ധാരണ നിർമാണോദ്ഘാടനം ജില്ല പഞ്ചായത്ത് മെംബർ വി.ടി. അജോമോൻ നിർവഹിച്ചു. വാർഡ് മെംബർ ലതികകുമാരി അധ്യക്ഷധ വഹിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ശോഭ മുരളി, ശ്യാം എസ്.കോന്നി, സോജു പൂവൻപാറ, ഷിബു തേവേർകാട്ടിൽ, കൊച്ചുമോൻ, സൈജു തേവർക്കാട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.