കോന്നി: പുനലൂർ മൂവാറ്റുപുഴ റോഡ് നിർമാണത്തിലെ അപാകതകൾ പരിഹരിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് സി.പി.ഐ കോന്നി മണ്ഡലം സെക്രട്ടറി പി.ആർ. ഗോപിനാഥൻ ആവശ്യപ്പെട്ടു. പാതയുടെ എലിയറക്കൽ മുതൽ മാമൂട് വരെ കോന്നി ടൗൺ ഉൾപ്പെടെ കെ.എസ്.ടി.പി ഏറ്റെടുത്ത ഭൂമി പൂർണമായി റോഡിനായി ഉപയോഗപ്പെടുത്തണം. കെ.എസ്.ടി.പിയും കരാർ കമ്പനിയും നിക്ഷിപ്ത താൽപര്യക്കാരും തമ്മിലുള്ള ഒത്തുകളി അവസാനിപ്പിക്കണം. സംസ്ഥാന സർക്കാറും ജില്ല ഭരണകൂടവും അടിയന്തരമായി വിഷയത്തിൽ ഇടപെടണം. കുമ്പഴ മുതൽ കലഞ്ഞൂർ വരെ റോഡ് നിർമാണത്തിൽ ഗുണനിലവാരം ഇല്ലാത്തതും അന്വേഷിക്കണം. റോഡ് നിർമാണത്തിൻെറ മറവിൽ നിലംനികത്തൽ കൂടൽ മുതൽ വകയാർ വരെയുള്ള സ്ഥലങ്ങളിൽ നടക്കുന്നതായും ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.