പത്തനംതിട്ട: നഗരത്തിൻെറ സമഗ്ര വികസനത്തിനായി തയാറാക്കുന്ന മാസ്റ്റർ പ്ലാനിലെ നിർദേശങ്ങളിൽ നഗരസഭ കൗൺസിൽ ചർച്ച ആരംഭിച്ചു. നിലവിൽ അഞ്ച് വിശദ നഗരാസൂത്രണ പദ്ധതികളാണുള്ളത്. സെൻട്രൽ ഏരിയ, കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ്, മുനിസിപ്പൽ ബസ് സ്റ്റാൻഡ്, കുമ്പഴ, കണ്ണങ്കര എന്നിവയാണ് നിലവിലുള്ള പദ്ധതികൾ. എന്നാൽ, നഗരത്തിന് പൊതുവായ സമഗ്ര മാസ്റ്റർ പ്ലാൻ തയാറാക്കുമ്പോൾ വിശദ നഗരാസൂത്രണ പദ്ധതികൾ പ്രത്യേകമായി നിലനിർത്തേണ്ടതില്ലെന്ന് കൗൺസിൽ യോഗം തീരുമാനിച്ചു. അഞ്ച് പദ്ധതികളും മാസ്റ്റർ പ്ലാനിൽ ലയിപ്പിക്കാനുള്ള സ്പെഷൽ കമ്മിറ്റിയുടെ നിർദേശമാണ് യോഗം അംഗീകരിച്ചത്. കൂടാതെ പൂർത്തിയായ സാമൂഹിക വികസന വിശകലനങ്ങൾ കൗൺസിലിൽ ജില്ല ടൗൺ പ്ലാനർ ജി. അരുൺ അവതരിപ്പിച്ചു. വീണ്ടും കൗൺസിൽ യോഗം ചേർന്ന് മാസ്റ്റർ പ്ലാനിൻെറ നിർദേശങ്ങൾ വിശദമായി ചർച്ചചെയ്യും. ജനങ്ങൾക്ക് അഭിപ്രായം അറിയിക്കുന്നതിനുവേണ്ടി കൗൺസിൽ ചർച്ചകൾക്ക് സമാന്തരമായി നഗരത്തിൽ പൊതുസെമിനാറുകൾ സംഘടിപ്പിക്കും. ജനങ്ങളിൽനിന്ന് ലഭിക്കുന്ന നിർദേശങ്ങൾകൂടി ഉൾപ്പെടുത്തിയാകും കൗൺസിൽ മാസ്റ്റർ പ്ലാൻ നിർദേശങ്ങൾ രൂപവത്കരിക്കുന്നത്. 16 വർഷമായി മുടങ്ങിക്കിടന്ന മാസ്റ്റർ പ്ലാൻ സമയബന്ധിതമായി പ്രസിദ്ധീകരിക്കുമെന്നും നഗരസഭ ചെയർമാൻ ടി. സക്കീർ ഹുസൈൻ അറിയിച്ചു. നഗരസഭ കൗൺസിലിലെ ചർച്ചകൾ മാർച്ചിൽ തന്നെ പൂർത്തീകരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. വികസനകാര്യ സ്ഥിരംസമിതി ചെയർമാൻ കെ.ആർ. അജിത് കുമാർ, പ്രതിപക്ഷ നേതാവ് കെ. ജാസിം കുട്ടി, സി.കെ. അർജുനൻ, റോസ് ലിൻ സന്തോഷ്, എം.സി. ഷരീഫ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.