സ്ഥലംമാറ്റത്തിനെതിരെ ഡിസംബർ 30 മുതൽ ജില്ല പ്രിൻസിപ്പൽ കൃഷി ഓഫിസിന് മുന്നിൽ എൻ.ജി.ഒ യൂനിയൻ നേതൃത്വത്തിൽ സമരം നടക്കുന്നു പത്തനംതിട്ട: ജീവനക്കാരനെ അന്യായമായി സ്ഥലംമാറ്റിയതിൽ പ്രതിഷേധിച്ച് പത്തനംതിട്ടയിൽ ജില്ല പ്രിൻസിപ്പൽ കൃഷി ഓഫിസിന് മുന്നിൽ എൻ.ജി.ഒ യൂനിയൻ നേതൃത്വത്തിൽ നടക്കുന്ന സമരത്തിനിടെ പൊലീസുമായി വാക്കേറ്റവും ഉന്തുംതള്ളും. പത്തനംതിട്ട മിനിസിവിൽ സ്റ്റേഷനിൽ തിങ്കളാഴ്ച ഉച്ചക്ക് 12നാണ് സംഭവം. റാന്നി കൃഷി അസി. ഡയറക്ടർ ഓഫിസിലെ ക്ലർക്ക് മധുലാൽ കെ. പുതുമനയെ പുല്ലാട് സീഡ് ഫാമിലേക്ക് സ്ഥലംമാറ്റിയതിൽ പ്രതിഷേധിച്ച് കഴിഞ്ഞ ഡിസംബർ 30 മുതൽ പത്തനംതിട്ടയിലെ പ്രിൻസിപ്പൽ കൃഷി ഓഫിസിന് മുന്നിൽ എൻ.ജി.ഒ യൂനിയൻ നേതൃത്വത്തിൽ സമരം നടന്നുവരുകയാണ്. നിയമവിരുദ്ധമായാണ് സ്ഥലം മാറ്റിയതെന്നാണ് യൂനിയന്‍റെ ആരോപണം. റാന്നി ഓഫിസിലെ താൽക്കാലിക ഡ്രൈവറെ ബഹുമാനിക്കാത്തതിനെതുടർന്ന് മന്ത്രിയുടെ ഓഫിസ് ഇടപെട്ടാണ് മധുലാലിനെ സ്ഥലംമാറ്റിതെന്നാണ് യൂനിയൻ നേതാക്കളുടെ ആരോപണം. തിങ്കളാഴ്ച രാവിലെ സമരക്കാർ മിനി സിവിൽ സിവിൽ സ്റ്റേഷനിൽ പ്രിൻസിപ്പൽ കൃഷി ഓഫിസിന് മുന്നിൽ ഉപരോധസമരത്തിനെത്തി. വിവരമറിഞ്ഞ് പൊലീസുമെത്തി. വരാന്തയിൽനിന്ന് മാറി നിൽക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടതാണ് ബഹളത്തിന് കാരണമായത്. തിങ്കളാഴ്ച നടന്ന പ്രതിഷേധ സമരം എൻ.ജി. ഒ യൂനിയൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സി.വി. സുരേഷ്കുമാർ ഉദ്ഘാടനം ചെയ്തു. സ്ഥലംമാറ്റം: രേഖാമൂലം പരാതി നൽകിയിട്ടില്ല പത്തനംതിട്ട: അഞ്ചുവർഷമായി റാന്നി ഓഫിസിൽ ജോലി ചെയ്ത ജീവനക്കാരനെയാണ് പുല്ലാട്ടേക്ക് സ്ഥലം മാറ്റിയതെന്ന് പ്രിൻസിപ്പൽ കൃഷി ഓഫിസർ എ.ഡി. ഷീല 'മാധ്യമ'ത്തോട് പറഞ്ഞു. എട്ടുവർഷം പുല്ലാട് സീഡ് ഫാമിൽജോലി ചെയ്ത ജീവനക്കാരനെ റാന്നിക്കും മാറ്റി. ഇവർക്ക് ആർക്കും ഇതുസംബന്ധിച്ച് പരാതിയില്ലെന്ന് ഒാഒഫിസർ പറഞ്ഞു. രേഖാമൂലം ആരും പരാതിയും നൽകിയിട്ടില്ല. ദിവസവുമുള്ള സമരം കാരണം ഓഫിസ് പ്രവർത്തനം തടസ്സപ്പെടുന്നതായും അവർ പറഞ്ഞു. സമരക്കാർ ഓഫിസിനുള്ളിൽ കയറിയും പ്രതിഷേധിക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഓഫിസ് പ്രവർത്തനം തടസ്സെപ്പടുന്നുണ്ട്. അടുത്ത സ്ഥലംമാറ്റത്തിൽ പരിഹരിക്കാമെന്ന് ചർച്ചയിൽ യൂനിയൻ നേതാക്കളെ അറിയിച്ചതാെണന്നും പ്രിൻസിപ്പൽ കൃഷി ഓഫിസർ പറഞ്ഞു. -------- പടം....... പത്തനംതിട്ട മിനിസിവിൽ സ്റ്റേഷനിലെ ജില്ല പ്രിൻസിപ്പൽ കൃഷി ഓഫിസിനുമുന്നിൽ എൻ.ജി.ഒ യൂനിയന്‍റെ നേതൃത്വത്തിൽ നടക്കുന്ന സമരം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.