മൺതിട്ട ഇടിഞ്ഞുവീണ് രണ്ട്​ തൊഴിലാളികൾക്ക് പരിക്ക്

പത്തനംതിട്ട: വള്ളിക്കോട്ട് തൃപ്പാറ റോഡരികിലെ സംരക്ഷണഭിത്തി കെട്ടുന്നതിനിടെ തിട്ട ഇടിഞ്ഞുവീണ് മണ്ണിനടിയിൽപെട്ട് രണ്ട്​ തൊഴിലാളികൾക്ക് ഗുരുതര പരിക്ക്. തമിഴ്നാട് മാർത്താണ്ഡം സ്വദേശികളായ നടരാജൻ, മുരുകൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിച്ചിച്ചു. വെള്ളിയാഴ്ച വൈകീട്ട്​ മൂന്നിനാണ് കൈപ്പട്ടൂർ കല്ലുപാലത്തിന് സമീപം അപകടം നടന്നത്. വള്ളിക്കോട്-കൈപ്പട്ടൂർ റോഡിന്‍റെ നിർമാണവുമായി ബന്ധ​പ്പെട്ട്​ റോഡിന്‍റെ പഴയ സംരക്ഷണഭിത്തി പൊളിച്ചുപണിയുന്നതിനിടെയാണ്​ അപകടം. വാനം എടുത്തശേഷം കരിങ്കല്ല് ഉപയോഗിച്ച് സംരക്ഷണഭിത്തി കെട്ടിക്കൊണ്ടിരിക്കുമ്പോഴാണ് തിട്ട തകർന്നത്. മൺതിട്ടയും ഇതിന് മുകൾഭാഗത്ത് കൂട്ടിയിട്ടിരുന്ന കരിങ്കല്ലുംകൂടി താഴേക്ക് വീഴുന്നതുകണ്ട് ഓടിമാറാൻ ശ്രമിച്ചപ്പോഴേക്കും കല്ലും മണ്ണും ദേഹത്തേക്ക് വീണു. ശരീരത്തിന്‍റെ പകുതിഭാഗത്തോളം മണ്ണുമൂടി. കാലുകൾ മണ്ണിനടിയിൽ പുതഞ്ഞതോടെ ചലിക്കാൻ കഴിയാതെവന്നു. ഓടിക്കൂടിയ നാട്ടുകാരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തുന്നതിനിടെ പത്തനംതിട്ടയിൽനിന്ന്​ അഗ്​നിരക്ഷാസേനയും എത്തി. പടം.......... mail ---

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.