അടൂര്‍: ഇരട്ടപ്പാലം നിര്‍മാണം പൂര്‍ത്തീകരിച്ച് അടൂരിൽ അനുബന്ധ പാതകളുടെ വികസനവും നഗരസൗന്ദര്യവത്കരണവും അവസാനഘട്ടത്തില്‍. ചിറ്റയം ഗോപകുമാര്‍ എം.എല്‍.എയുടെ ശ്രമഫലമായാണ് നഗരവികസനത്തിന് ഇഴപാകുന്ന പുതിയ പാലങ്ങള്‍ക്ക് അനുമതി ലഭിച്ചത്. പാലം പണികള്‍ക്കൊപ്പം നഗര സൗന്ദര്യവൽക്കരണ പരിപാടിയുടെ ഭാഗമായി പുതിയ ബസ് കാത്തിരിപ്പ് പന്തലുകള്‍, നടപ്പാതകളില്‍ ടൈല്‍ പതിക്കല്‍ എന്നിവയും നടപ്പാക്കും. സെന്‍ട്രല്‍ ഗാന്ധിസ്മൃതി മൈതാനം പാര്‍ക്ക് ആക്കും. പാര്‍ഥസാരഥി ക്ഷേത്രം കവലയിലെയും സെന്‍ട്രല്‍ കവലയിലെയും ഓട-കലുങ്ക് നിര്‍മാണവും മൂന്നാളം പാതയും സഞ്ചാരയോഗ്യമാക്കി. നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമായാണ് കെ.എസ്.ആര്‍.ടി.സി ജങ്ഷനില്‍ വലിയതോടിന് (പള്ളിക്കലാര്‍) കുറുകെ നിലവിലെ പാലത്തിന് ഇരുവശത്തുമായി 25.4 മീ. നീളത്തിലും ഏഴര മീ. വീതിയിലും പാലങ്ങള്‍ നിര്‍മിച്ചത്. എട്ടുവര്‍ഷം മുമ്പ് തകര്‍ന്നുവീണ പഴയപാലം നിന്നസ്ഥലത്താണ് ഒന്നാമത്തെ പാലം. 11.10 കോടി രൂപയാണ് നിര്‍മാണച്ചെലവ്. ഹോളിക്രോസ് ആശുപത്രി ജങ്ഷന്‍ മുതല്‍ നെല്ലിമൂട്ടില്‍പടി ബൈപാസ് ജങ്ഷന്‍ വരെ ബി.എം ആൻഡ് ബി.സി നിലവാരത്തില്‍ ടാറിങ് പുരോഗമിക്കുന്നു. പാതയുടെ ഇരുവശങ്ങളിലുമുള്ള പൊതുമരാമത്ത്, നഗരസഭ വക സ്ഥലങ്ങളില്‍ ചെടികള്‍വെച്ച് സംരക്ഷിക്കും. കെ.എസ്.ആര്‍.ടി.സി ജങ്ഷനില്‍ ബസ്‌ബേയും പാതയും തമ്മില്‍ വേര്‍തിരിക്കുന്ന തണല്‍വൃക്ഷങ്ങള്‍ നിലനിര്‍ത്തി ചുറ്റും ഭിത്തികെട്ടി പൂച്ചെടികള്‍ നട്ടുപിടിപ്പിക്കും. നഗരസഭ ഇവയുടെ പരിപാലനം നടത്തും. ഈ മാസാവസാനത്തോടെ പാലങ്ങള്‍ തുറന്നുകൊടുക്കാന്‍ കഴിയുമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. പാലവും നവീകരിച്ച പാതകളും തുറന്നുനല്‍കുന്നതോടെ അടൂരിന് പുതിയ മുഖം കൈവരും. PTL ADR Palam നിര്‍മാണം പൂര്‍ത്തീകരിച്ച അടൂരിലെ പാലങ്ങള്‍
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.