കരുതൽ ഭവനപദ്ധതി താക്കോൽദാനം ഇന്ന്

കോന്നി: ഭവനരഹിതർക്ക് വീട് നിർമിച്ചുനൽകാൻ അഡ്വ. കെ.യു. ജനീഷ് കുമാർ എം.എൽ.എ ആവിഷ്കരിച്ച കരുതൽ ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച രണ്ടാമത്തെ വീട് ശനിയാഴ്ച കുടുംബാംഗങ്ങൾക്ക് കൈമാറും. വള്ളിക്കോട് പഞ്ചായത്ത് ആറാംവാർഡിൽ പള്ളിമുരുപ്പ് സുമക്കും മക്കളായ ശ്രുതിക്കും സുമേഷിനുമാണ് പുതിയ വീട് കൈമാറുന്നത്. വീട് ആറുലക്ഷം രൂപ ചെലവഴിച്ചാണ് പൂർത്തീകരിച്ചത്. വാഴമുട്ടം നാഷനല്‍ സ്ക്കൂള്‍ മാനേജ്മെന്‍റാണ് വീട് സ്പോൺസർ ചെയ്തത്. അഡ്വ. കെ.യു. ജനീഷ്​കുമാർ എം.എൽ.എ താക്കോല്‍ ദാനം നിര്‍വഹിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.