റാന്നി: റാന്നി മാമുക്ക് ജങ്ഷനിലെ വർഷങ്ങളുടെ പഴക്കമുള്ള കൂറ്റൻ വൃക്ഷങ്ങൾ മുറിച്ചു മാറ്റി. സംസ്ഥാന പാതക്ക് സമീപം നിന്ന മരങ്ങളാണ് മുറിച്ചുനീക്കിയത്. കഴിഞ്ഞ പ്രകൃതിക്ഷോഭക്കാലത്ത്, റോഡിൽ അപകടകരമായി നിൽക്കുന്ന മരങ്ങൾ മുറിച്ചുമാറ്റണമെന്ന് സർക്കാർ പഞ്ചായത്ത് സെക്രട്ടറിമാർക്ക് ഉത്തരവ് നൽകിയിരുന്നു. അതിന്‍റെ ഭാഗമായാണ് നടപടി. രണ്ടു ദിവസമായി, മാമുക്ക് ജങ്ഷനിൽനിന്ന് അങ്ങാടിപേട്ട ഭാഗത്തേക്ക് റോഡ് ഗതാഗതം തടഞ്ഞാണ് മരംമുറിക്കുന്ന ജോലി നടന്നത്. ആ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ബൈപാസ് വഴി വെള്ളിയാഴ്ച തിരിച്ചുവിട്ടു. വർഷങ്ങളായി മാമുക്ക് ജങ്ഷനിൽ യാത്രക്കാർക്ക് തണലേകിയ മരം ഇനി ഓർമയാകും. Ptl rni_2 tree മാമുക്ക് ജങ്ഷനിലെ തണൽമരം മുറിച്ചുമാറ്റുന്ന പണി പുരോഗമിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.