വടശ്ശേരിക്കര: പെരുന്തേനരുവി ടൂറിസം പദ്ധതിയുടെ ഭാഗമായി നാറാണംമൂഴി പഞ്ചായത്തിൻെറയും ജില്ല ശുചിത്വ മിഷൻെറയും ഫണ്ട് ഉപയോഗിച്ച് നിർമിച്ച ശൗചാലയകെട്ടിടം കാടുമൂടിയ നിലയിൽ. പെരുന്തേനരുവിയിൽ വരുന്ന വിനോദസഞ്ചാരികൾക്കായി പണികഴിപ്പിച്ച 12 ശൗചാലയവും വിശ്രമമുറിയും അടങ്ങിയ കെട്ടിടമാണ് നശിച്ചുപോകുന്നത്. രണ്ടുവർഷമായി ഇത് കാടുമൂടിയ നിലയിലാണ് കിടക്കുന്നത്. രണ്ടുവർഷം മുമ്പുതന്നെ കെട്ടിടനിർമാണം പൂർത്തിയായി പ്ലംബിങ് പണികൾ കഴിഞ്ഞെങ്കിലും ഇതുവരെയും വെള്ളം ലഭ്യമാക്കാനുള്ള കണക്ഷൻെറ സൗകര്യം ഒരുക്കാനായിട്ടില്ല. ഇലക്ട്രിക്കൽ പണികളും ബാക്കിയാണ്. ലക്ഷങ്ങൾ മുടക്കി പണികഴിപ്പിച്ച കെട്ടിടപരിസരം വൃത്തിയാക്കി ബാക്കി പണികളും തീർത്ത് ജനങ്ങൾക്കായി തുറന്നുകൊടുക്കണമെന്നാണ് വിനോദ സഞ്ചാരികളുടെ ആവശ്യം. പ്രത്യേകിച്ചും സ്ത്രീകൾക്കാണ് ഇവിടെ ഏറ്റവും ബുദ്ധിമുട്ട് നേരിടുന്നത്. ഇപ്പോൾ പെരുന്തേനരുവിയിൽവരുന്ന സഞ്ചാരികളായ സ്ത്രീകൾ കെ.എസ്. ഇ.ബി വക ശൗചാലയങ്ങളാണ് ഉപയോഗിക്കുന്നത്. ഫോട്ടോ മെയിലിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.