അടൂർ ഗവ. ബോയ്സ് സ്​കൂൾ മികവി​െൻറ കേന്ദ്രമാകുന്നു

അടൂർ ഗവ. ബോയ്സ് സ്​കൂൾ മികവി​ൻെറ കേന്ദ്രമാകുന്നു അടൂർ: അടൂർ ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ മികവി​ൻെറ കേന്ദ്രമാക്കി നിർമിച്ച കെട്ടിടം ഉദ്ഘാടനം വ്യാഴാഴ്ച നടക്കും. സംസ്ഥാന സർക്കാറി​ൻെറ അഞ്ചുകോടിയും എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ അനുവദിച്ച മൂന്നുകോടിയും ഉൾപ്പെടെ എട്ടുകോടി ഉപയോഗിച്ച് ഹയർ സെക്കൻഡറി വിഭാഗത്തിനും ഹൈസ്കൂൾ വിഭാഗത്തിനുമായി കെട്ടിടസമുച്ചയങ്ങൾ പൂർത്തീകരിച്ചു. ഹയർ സെക്കൻഡറി വിഭാഗത്തിനായി മൂന്നുനില മന്ദിരമാണുള്ളത്. 14 ക്ലാസ് മുറികൾ ആറ് ലാബുകൾ, ഓ​ഫിസ്​ മുറികൾ, ശൗചാലയങ്ങൾ എന്നിവ ഒരുക്കിയിട്ടുണ്ട്. ഹൈസ്കൂൾ വിഭാഗത്തിൽ 14 ക്ലാസ് മുറികളും ഒരുക്കിയിട്ടുണ്ട്. വ്യാഴാഴ്ച 9.30ന് മുഖ്യമന്ത്രി പിണറായി വിജയൻ വിഡിയോ കോൺഫറൻസ് വഴി ഉദ്ഘാടനം ചെയ്യും. മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് അധ്യക്ഷത വഹിക്കും. ധനകാര്യ മന്ത്രി തോമസ് ഐസക് മുഖ്യപ്രഭാഷണം നടത്തും. തുടർന്ന് സ്കൂൾ തല ഉദ്ഘാടനം ഗോപകുമാർ എം.എൽ.എ നിർവഹിക്കും. PTL ADR അടൂർ ഗവ. ബി.എച്ച്.എസ്.എസിൽ വ്യാഴാഴ്ച ഉദ്ഘാടനം ചെയ്യുന്ന കെട്ടിടം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.