റാന്നി: പുനലൂർ-മൂവാറ്റുപുഴ റോഡ് വികസനവുമായി ബന്ധപ്പെട്ട് ഓട നിര്‍മാണം പൂർത്തീകരിക്കാത്തത് റാന്നിയിലെ വ്യാപാരികള്‍ക്ക് വിനയായി. വീടുകൾ, ലോഡ്ജുകൾ, തട്ടുകടകൾ എന്നിവിടങ്ങളിൽനിന്ന് ഒഴുകിയെത്തുന്ന മാലിന്യം നിറഞ്ഞ വെള്ളം കെട്ടിനിന്നതോടെ ദുര്‍ഗന്ധവും കൊതുകുശല്യവും മൂലം വ്യാപാരികള്‍ വലയുകയാണ്. റാന്നി പെരുമ്പുഴയിലെ പഞ്ചായത്ത് ഓഫിസിന് സമീപത്താണ് പ്രശ്നം. പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയുടെ നിർമാണവുമായി ബന്ധപ്പെട്ട് പെരുമ്പുഴ ടൗണില്‍ ഓടകള്‍ നിർമിച്ചിരുന്നു. ഇവിടെയാണ് ഓട നിർമിച്ച് ദിവസങ്ങൾക്കകം തന്നെ മലിനജലം കെട്ടിക്കിടക്കാൻ തുടങ്ങിയത്. ഫോട്ടോ: റാന്നി പഞ്ചായത്തിനുസമീപം നിർമാണം പൂർത്തിയാകാത്ത ഓടയിൽ മലിനജലം കെട്ടിക്കിടക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.