റാന്നി: എം.എല്‍.എ ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച കടവുപുഴ-മണ്ണാറത്തറ-കുളക്കുറ്റി റോഡിൻെറ ഉദ്ഘാടനം രാജു എബ്രഹാം എം.എല്‍.എ നിര്‍വഹിച്ചു. 53ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് നിര്‍മാണം പൂര്‍ത്തീകരിച്ചത്. അങ്ങാടി പഞ്ചായത്ത് പ്രസി. ബിന്ദു റെജി അധ്യക്ഷയായി. വൈസ് പ്രസിഡൻറ് എം.എം. മുഹമ്മദ് ഖാന്‍, എം.എസ്. സുജ, ഷിബു സാമുവല്‍, സിനി ജോസഫ്, കൊച്ചുമോള്‍ പൂവത്തൂര്‍, എന്‍.എം. സാമുവല്‍, നിസാംകുട്ടി, വി.ടി. അലക്‌സാണ്ടര്‍, ഓമന രാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു എം.എല്‍.എ ഫണ്ട് ഉപയോഗിച്ച് നിര്‍മിക്കുന്ന വരവൂര്‍ - താഴത്തേതില്‍ പടി റോഡിൻെറ നിർമാണ ഉദ്ഘാടനവും രാജു എബ്രഹാം നിര്‍വഹിച്ചു. 15 ലക്ഷം രൂപയാണ് റോഡ് നിര്‍മാണത്തിനായി ചെലവഴിക്കുന്നത്. പഞ്ചായത്ത് പ്രസിഡൻറ് ബിന്ദു റെജി, ബ്ലോക്ക് പഞ്ചായത്ത് അംഗം ജേക്കബ് സ്റ്റീഫന്‍, രാധാകൃഷ്ണന്‍, നിസാം കുട്ടി, അജയന്‍ എസ്.പണിക്കര്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.