അടൂർ: ലഹരിമുക്ത നവകേരളം സൃഷ്ടിക്കുമെന്ന് എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണൻ പറഞ്ഞു. വിവിധ മണ്ഡലങ്ങളിലെ എക്സൈസ് കോംപ്ലക്സുകളുടെ ഉദ്ഘാടന വേളയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എക്സൈസ് വകുപ്പിനെ ആധുനികവത്കരിക്കുന്ന ശ്രമങ്ങളാണ് സർക്കാർ നടത്തുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. ചിറ്റയം ഗോപകുമാർ എം.എൽ.എ അധ്യക്ഷനായിരുന്നു. അടൂർ എക്സൈസ് കോംപ്ലക്സ് അനാച്ഛാദനവും കെട്ടിടത്തിൻെറ പ്രവർത്തന ഉദ്ഘാടനവും മന്ത്രിക്കുവേണ്ടി ചിറ്റയം ഗോപകുമാർ എം.എൽ.എ നിർവഹിച്ചു. സംസ്ഥാന സര്‍ക്കാറിൻെറ സുസ്ഥിര ആസ്തി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2.8കോടി രൂപ വിനിയോഗിച്ചാണ് പറക്കോട്ട് എക്സൈസ് കോംപ്ലക്സിൻെറ നിർമാണം പുർത്തീകരിച്ചത്. എക്‌സൈസ് സര്‍ക്കിള്‍ ഓഫിസ്, റേഞ്ച് ഓഫിസ് എന്നിവ പ്രവര്‍ത്തിക്കുന്നതിനാണ് 12000 ചതുരശ്ര അടിയിലുള്ള ഇരുനില കെട്ടിടമാണ് ഉദ്ഘാടനം ചെയ്തത്. അടൂരിലെ എക്‌സൈസ് ഓഫിസ് വര്‍ഷങ്ങളായി വാടക കെട്ടിടത്തിലാണ് പ്രവര്‍ത്തിച്ചിരുന്നത്. ചടങ്ങിൽ അടൂർ നഗരസഭ ചെയർമാൻ ഡി. സജി, നഗരസഭാംഗം സുധാ പത്മകുമാർ, ജോയൻറ് എക്സൈസ് കമീഷണർ രഞ്ജിത്, ഡെപ്യൂട്ടി കമീഷണർ വേണുഗോപാലക്കുറുപ്പ്, അസി. എക്സൈസ് കമീഷണർ രാജശേഖരൻ, അടൂർ സി.ഐ സുരേഷ് വർഗീസ്, അടൂർ റേഞ്ച് ഓഫിസ് സി ഐ റെജിമോൻ, തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.