മികവിൻെറ കേന്ദ്രങ്ങളായ അഞ്ച് സ്‌കൂളുകളിൽ പുതിയ കെട്ടിടങ്ങള്‍ പത്തനംതിട്ട: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻെറ ഭാഗമായി ജില്ലയില്‍ മികവിൻെറ കേന്ദ്രങ്ങളായി നിശ്ചയിച്ച അഞ്ച് സ്‌കൂളുകളിലെ പുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ 18ന് ഓണ്‍ലൈനായി നിര്‍വഹിക്കും. ജി.എച്ച്.എസ്.എസ് കോന്നി, ജി.എച്ച്.എസ് കോഴഞ്ചേരി, ജി.എച്ച്.എസ്.എസ് കടപ്ര, ജി.എച്ച്.എസ്.എസ് ഫോര്‍ ബോയ്‌സ് അടൂര്‍, ജി.എച്ച്.എസ്.എസ് വെച്ചൂച്ചിറ കോളനി എന്നിവയാണ് ഉദ്ഘാടനം ചെയ്യുന്ന വിദ്യാലയങ്ങള്‍. ജില്ലയില്‍ മികവിൻെറ കേന്ദ്രങ്ങളായി പ്രഖ്യാപിച്ച ഈ വിദ്യാലയങ്ങളില്‍ കിഫ്ബി അഞ്ചുകോടിയുടെ വികസന പ്രവര്‍ത്തനങ്ങളാണ് നടപ്പാക്കിയത്. എം.എൽ.എമാരായ രാജു എബ്രഹാം, വീണാ ജോര്‍ജ്, കെ.യു. ജനീഷ് കുമാര്‍, മാത്യു ടി.തോമസ്, ചിറ്റയം ഗോപകുമാര്‍ എന്നിവര്‍ അതത് മണ്ഡലങ്ങളില്‍ നിര്‍ദേശിച്ച വിദ്യാലയങ്ങളാണ് മികവിൻെറ കേന്ദ്രങ്ങളായി നിശ്ചയിച്ചത്. സംസ്ഥാന സര്‍ക്കാര്‍ കിഫ്ബി ഫണ്ടില്‍നിന്ന് നല്‍കിയ അഞ്ചുകോടി കൂടാതെ അടൂരില്‍ ചിറ്റയം ഗോപകുമാര്‍ എം.എൽ.എ മൂന്നുകോടിയും ആറന്മുളയില്‍ വീണാ ജോര്‍ജ് എം.എൽ.എ ഒരുകോടിയും രാജു എബ്രഹാം എം.എൽ.എ 50ലക്ഷം രൂപയും മാത്യു ടി.തോമസ് എം.എൽ.എ 83 ലക്ഷം രൂപയും മികവിൻെറ കേന്ദ്രങ്ങളായി പ്രഖ്യാപിച്ച വിദ്യാലയങ്ങള്‍ക്ക് ആസ്തി വികസന ഫണ്ടില്‍നിന്ന് നല്‍കി. സ്വീപ് പ്രശ്നോത്തരി 17ന് പത്തനംതിട്ട: നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ബോധവവത്രണ പരിപാടി (എസ്.വി.ഇ.ഇ.പി)യുടെ ഭാഗമായി സ്‌കൂള്‍, കോളജ് തലത്തിലുള്ള കുട്ടികള്‍ക്കായി തെരഞ്ഞെടുപ്പ് പ്രശ്നോത്തരി മത്സരം ഈമാസം 17ന് വൈകീട്ട് ആറുമുതല്‍ ഏഴുവരെ ഓണ്‍ലൈനായി നടത്തും. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള വിഷയത്തില്‍ അധിഷ്ഠിതമായ മത്സരമാണ് നടത്തുക. മത്സരാർഥികള്‍ക്ക് https://forms.gle/iL1dZxRxxHrkQMEC7 എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യാം. രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികള്‍ക്ക് https://forms.gle/GeXwdqNPjBrFKop4A എന്ന ലിങ്കില്‍ ക്വിസില്‍ പങ്കെടുക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.