അടഞ്ഞുകിടന്ന വീട്ടിൽനിന്ന്​ നാലുലക്ഷം കവർന്നു

പന്തളം: അടഞ്ഞുകിടന്ന വീട്ടിൽനിന്ന്​ നാലുലക്ഷം രൂപ കവർന്നു. താമസക്കാർ പുറത്തുപോയ സമയത്ത് വീട്ടിലെ വർക്ക് ഏരിയയുടെ ഗ്രില്ലി​ൻെറ ഓടാമ്പൽ നീക്കി അകത്തുകടന്ന മോഷ്​ടാക്കൾ കിടക്കമുറിയിലെ കട്ടിലി​ൻെറ മെത്തയുടെ അടിയിൽ​െവച്ച പണം കവരുകയായിരുന്നു. പന്തളം മെഡിക്കൽ ജങ്​ഷന് സമീപം റസാക്കി​ൻെറ വക കെ.വി. സദനത്തിൽ വാടകക്ക് താമസിക്കുന്ന ആനന്ദപ്പള്ളി ഓലിക്കൽ വീട്ടിൻ സിബി സ്​റ്റീഫ​ൻെറ പണമാണ് നഷ്​ടപ്പെട്ടത്. കഴിഞ്ഞ 11ന് വൈകീട്ട് 5.30ന് വീട് പൂട്ടി സ്​റ്റീഫനും ഭാര്യയും മകനും കൂടി ഇവരുടെ അടൂരിലുള്ള കടയിൽ പോയിട്ട് രാത്രി 8.30ന് മടങ്ങിവന്നപ്പോഴാണ് മോഷണം നടന്നത് അറിയുന്നത്. പന്തളം പൊലീസ് കേസെടുത്തു. സി.ഐ എസ്. ശ്രീകുമാറി​ൻെറ നേതൃത്വത്തിലുള്ള പൊലീസും വിരലടയാള വിദഗ്ധരും സയൻറിഫിക്​ വിദഗ്​ധരും എത്തി പരിശോധന നടത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.