മല്ലപ്പള്ളി: കോട്ടാങ്ങൽ പഞ്ചായത്തിൽ പ്രസിഡൻറ്, വൈസ് പ്രസിഡൻറ് തെരഞ്ഞെടുപ്പ് തിങ്കളാഴ്ച നടക്കും. രാവിലെ 11ന് പ്രസിഡൻറ് തെരഞ്ഞെടുപ്പും ഉച്ചക്ക് രണ്ടിന് വൈസ് പ്രസിഡൻറ് തെരഞ്ഞെടുപ്പുമാണ് നടക്കുന്നത്. 13 അംഗ പഞ്ചായത്തിൽ എൽ.ഡി.എഫിനും ബി.ജെ.പിക്കും അഞ്ച് അംഗങ്ങൾ വീതവും യു.ഡി.എഫിന് രണ്ടും എസ്.ഡി.പി.ഐക്ക് ഒരുസീറ്റുമാണ് ഉള്ളത്. എൽ.ഡി.എഫിലെ ബിനു ജോസഫും ജമീല ബീവിയും ബി.ജെ.പിയിലെ ദീപ്തി ദാമോദരനും സി.ആർ. വിജയമ്മയുമാണ് പ്രസിഡൻറ്, വൈസ് പ്രസിഡൻറ് സ്ഥാനത്തേക്ക് മത്സരിക്കാൻ സാധ്യത. ഒരു മുന്നണിക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്തതിനാൽ യു.ഡി.എഫിൻെറയോ എസ്.ഡി.പി.ഐയുടെയോ പിന്തുണ ലഭിക്കുന്ന മുന്നണിക്കായിരിക്കും ഭരണം ലഭിക്കുക. എന്നാൽ, കഴിഞ്ഞതവണ നടന്ന തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനെ എസ്.ഡി.പി.ഐ പിന്തുണക്കുകയായിരുന്നു. ബിനു ജോസഫ് പ്രസിഡൻറും ജമീല ബീവി വൈസ് പ്രസിഡൻറുമായി തെരഞ്ഞെടുക്കപ്പെട്ടെങ്കിലും എസ്.ഡി.പി.ഐ പിന്തുണയോടെ പഞ്ചായത്ത് ഭരണം വേണ്ടെന്ന നിലപാടിനെ തുടർന്ന് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ രാജിവെക്കുകയായിരുന്നു. സ്റ്റാൻഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പിൽ വികസനകാര്യവും ആരോഗ്യ വിദ്യാഭ്യാസവും എൽ.ഡി.എഫിനും ക്ഷേമകാര്യം യു.ഡി.എഫിനുമാണ് ലഭിച്ചത്. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ആർ. കരുണാകരനാണ് ഇപ്പോൾ ആക്ടിങ് പ്രസിഡൻറ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.