പത്തനംതിട്ട: ജില്ലയിലെ മത്സ്യകര്‍ഷകര്‍ക്ക് ഗുണനിലവാരമുള്ള മത്സ്യക്കുഞ്ഞുങ്ങളെ ലഭ്യമാക്കാന്‍ സംസ്ഥാന സര്‍ക്കാറിനായെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. പത്തനംതിട്ട ഫിഷറീസ് അസി. ഡയറക്ടറുടെ കാര്യാലയം, പന്നിവേലിച്ചിറ ഓഫിസ് സമുച്ചയം, ഫിഷറീസ് എക്സ്റ്റന്‍ഷന്‍ കം ട്രെയിനിങ് സൻെറര്‍, അക്വാട്ടിക് അനിമല്‍ ഹെല്‍ത്ത് സൻെറര്‍, ഗിഫ്റ്റ് ഹാച്ചറി, ഫിഷറീസ് കോംപ്ലക്‌സ്, പത്തനംതിട്ട, തിരുവല്ല മത്സ്യഭവനുകള്‍ എന്നിവയുടെ ഉദ്ഘാടനം പന്നിവേലിച്ചിറ ഫിഷറീസ് കോംപ്ലക്‌സില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. വീണാ ജോര്‍ജ് എം.എല്‍.എ അധ്യക്ഷതവഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, മല്ലപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എസ്. ഉഷാകുമാരി, കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജിജി വര്‍ഗീസ്, മല്ലപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് അംഗം മിനി ജോസഫ്, ആര്‍.ജി.സി.എ പ്രോജക്ട് ഡയറക്ടര്‍ എസ്. സ്‌കന്ദന്‍, സൗത്ത് സോണ്‍ ഫിഷറീസ് ജോയൻറ് ഡയറക്ടര്‍ എം. മണികണ്ഠന്‍, ഹാര്‍ബര്‍ എന്‍ജിനിയറിങ് ചീഫ് എന്‍ജിനീയര്‍ ബി.ടി.വി. കൃഷ്ണന്‍, കുടുംബശ്രീ ജില്ലാ കോഓഡിനേറ്റര്‍ മണികണ്ഠന്‍, കെ.എസ്.സി.എ.ഡി.സി പത്തനംതിട്ട മാനേജിങ് ഡയറക്ടര്‍ പി.ഐ. ഷേഖ് പരീത്, ജില്ല ഫിഷറീസ് അസി. ഡയറക്ടര്‍ പി. ശ്രീകുമാര്‍, മനോജ് മാധവശ്ശേരില്‍ തുടങ്ങിയവര്‍ പങ്കെടുത്തു. അഗ്നിരക്ഷാനിലയത്തിലെ പരിശീലന കേന്ദ്രം നിര്‍മാണത്തിന് തുടക്കം പത്തനംതിട്ട: അഗ്നിരക്ഷാ നിലയത്തിന് എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍നിന്ന് 25 ലക്ഷം വിനിയോഗിച്ച് പണിയുന്ന പരിശീലന കേന്ദ്രത്തിൻെറ നിര്‍മാണ ഉദ്ഘാടനം വീണാ ജോര്‍ജ് എം.എല്‍.എ നിര്‍വഹിച്ചു. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ മുന്നിട്ടുനില്‍ക്കുന്ന വിഭാഗം എന്ന നിലയില്‍ അഗ്നിരക്ഷാ വകുപ്പിനുള്ള സമ്മാനമാണ് ഇതെന്ന് എം.എല്‍.എ പറഞ്ഞു. ജില്ല ഫയര്‍ ഓഫിസര്‍ കെ. ഹരികുമാര്‍, പത്തനംതിട്ട സ്റ്റേഷന് ഓഫിസര്‍ വി. വിനോദ് കുമാര്‍, പൊതുമരാമത്ത് കെട്ടിട വിഭാഗം എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ പി.കെ. ഹരീഷ് കുമാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. ഒരു മാസത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച് കെട്ടിടം അഗ്നിരക്ഷ വകുപ്പിന് വിട്ടുനല്‍കുമെന്ന് പി.ഡബ്ല്യു.ഡി എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.