പെരുന്തേനരുവിയിൽ വിനോദസഞ്ചാരികൾക്ക് ഇനി തീരസൗന്ദര്യം ആസ്വദിക്കാം

റാന്നി: പെരു​േന്തനരുവിയിലെത്തുന്ന സഞ്ചാരികള്‍ക്ക് ഇനി തീരത്തൂകൂടി പ്രകൃതിസൗന്ദര്യം ആസ്വദിച്ച്​ നടക്കാം. വെള്ളച്ചാട്ടത്തിന് സമീപത്തെ വലിയ പാറക്കെട്ടില്‍നിന്ന്​ നദീതീരത്തേക്ക്​ ഇറങ്ങാൻ റാംപ്​ നിര്‍മാണം അവസാനഘട്ടത്തിലെത്തി. ഇരുമ്പ്​ ഗർഡറുപയോഗിച്ച് കൂറ്റന്‍ തൂണുകള്‍ നാട്ടി ഇരുമ്പുഷീറ്റില്‍ പടികളുണ്ടാക്കിയാണ് റാംപ്​ നിര്‍മിക്കുന്നത്. അരുവിക്ക്​ താഴെ നദീമധ്യത്തിലെ തുരുത്തുവരെ മുമ്പ്​ നടപ്പാത പണിതിരുന്നു. ഇത് ഇൻറര്‍ലോക്ക് ടൈൽ വിരിച്ച് സുന്ദരമാക്കിയിരുന്നു. ഇരിക്കാന്‍ ചാരുബെഞ്ചുകളും വെളിച്ചത്തിന്​ വൈദ്യുതി വിളക്കുകളും സ്ഥാപിക്കുന്നതിനുമുമ്പ് 2018ലെ പ്രളയമെത്തി. അതോടെ കല്ലും മണ്ണും അടിഞ്ഞ് നടപ്പാത ഉപയോഗശൂന്യമായി. റാംപ്​ പൂര്‍ത്തിയാകുന്നമുറക്ക്​ നടപ്പാതയും മനോഹരമാക്കും. റാംപ്​ ഇല്ലാത്തതിനാല്‍ അരുവിയിലെത്തുന്നവര്‍ക്ക് നടപ്പാതയും തുരുത്തും സന്ദര്‍ശിക്കാനാകില്ലായിരുന്നു. ഇപ്പോള്‍ പെരുന്തേനരുവിയിലെ കോട്ടേജുകളും അമിനിറ്റി സൻെററും ടൂറിസത്തിന്​ തുറന്നുകൊടുത്തിരിക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ മേഖലയിലെത്തുന്ന സഞ്ചാരികള്‍ക്ക് കൂടുതല്‍ ഉണര്‍വുണ്ടാകുന്ന നടപടികളാണ് നദീതീരത്തുകൂടിയുള്ള സഞ്ചാരം. പടിക്കെട്ടുകളും നിര്‍മാണം മുടങ്ങിയ കുട്ടികളുടെ പാര്‍ക്കും ഉടന്‍ പുനരുദ്ധരിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.