പത്തനംതിട്ട: പട്ടയഭൂമിയിലെയും കൈവശഭൂമിയിലെയും കർഷകർ നട്ടുവളർത്തിയ മരങ്ങൾ മുറിക്കാനുള്ള അനുമതി റദ്ദ് ചെയ്ത സർക്കാറിൻെറ പുതിയ ഉത്തരവിനെതിരെ പ്രതിഷേധം. മലയോര കർഷകരെ ഒന്നടങ്കം ബാധിക്കുന്ന ഈ ഉത്തരവ് അടിയന്തരമായി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ചിറ്റാർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷനിലേക്ക് മാർച്ചും ധർണയും നടത്തി. മണ്ഡലം പ്രസിഡൻറ് ബഷീർ വെള്ളത്തറയുടെ അധ്യക്ഷതയിൽ ഡി.സി.സി ജനറൽ സെക്രട്ടറി സാമുവേൽ കിഴക്കുപുറം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻറ് റോയി ജോർജ്, ഡി.സി.സി അംഗം ജോൺ വെട്ടുമണ്ണിൽ, സണ്ണി ചള്ളയ്ക്കൽ, രവി കണ്ടത്തിൽ, ഷിബു ടി.പി, ഷിനു മാത്യു, മോനച്ചൻ തെക്കേക്കര, ഇ.പി. ശ്രീധരൻ, ഇ.കെ. പ്രകാശ്, ജോർജി ജോൺ, മഹിള കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ഷേർളി കീച്ചേരിൽ, വത്സല മീൻകുഴി, സൂസമ്മ ദാസ്, റീനാ ബിനു എന്നിവർ സംസാരിച്ചു. Photo: മണ്ഡലം കോൺഗ്രസ് കമ്മിറ്റി നേതൃത്വത്തിൽ ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച് ഡി.സി.സി ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.