തിരുവല്ല: കടപ്ര ആലംതുരുത്തി ജങ്ഷന് സമീപം സർക്കാർ ഭൂമി കൈയേറി നടത്തുന്ന നിർമാണത്തിനെതിരെ നടപടിയുമായി പൊതുമരാമത്ത് വകുപ്പ്. ജങ്ഷനിലെ പഴയ പാലത്തിലേക്കുള്ള അപ്രോച്ച് റോഡിൻെറ ഭാഗമായ 10 സെേൻറാളം ഭൂമിയിൽ നടക്കുന്ന അനധികൃത നിർമാണത്തിനെതിരെയാണ് പൊതുമരാമത്ത് വകുപ്പ് നടപടി സ്വീകരിച്ചത്. കൈയേറിയ ഭൂമിയിൽ തറയോട് പാകുന്ന പണികളാണ് നടക്കുന്നത്. സർക്കാർ ഭൂമി കൈയേറി നിർമാണം നടത്തുന്നതായി നാട്ടുകാർ നൽകിയ പരാതിയെ തുടർന്നാണ് വകുപ്പിൻെറ ഇടപെടൽ. കഴിഞ്ഞദിവസം സ്ഥലം സന്ദർശിച്ച പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ നിർമാണ പ്രവർത്തനങ്ങൾ നിർത്തിവെക്കാൻ ആവശ്യപ്പെട്ട് നോട്ടീസ് പതിച്ചിരുന്നു. ഭൂമി കൈയേറ്റത്തിനെതിരെ നടപടി സ്വീകരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് അസി. എൻജിനീയർ ബിജിന പറഞ്ഞു. PTL ASSAULT ALAMTHURUTHY ആലംതുരുത്തി ജങ്ഷന് സമീപം സർക്കാർ ഭൂമി കൈയേറി നടത്തുന്ന നിർമാണം മല്ലപ്പള്ളി താലൂക്ക് ആശുപത്രി പുതിയ കെട്ടിട ശിലാസ്ഥാപനം 16ന് തിരുവല്ല: മല്ലപ്പള്ളി താലൂക്ക് ആശുപത്രിക്കായി നിർമിക്കുന്ന പുതിയ കെട്ടിടത്തിൻെറ ശിലാസ്ഥാപനം 16ന് നടക്കുമെന്ന് മാത്യു ടി.തോമസ് എം.എൽ.എ അറിയിച്ചു. ആറ് നിലകളോടുകൂടി നിർമിക്കുന്ന കെട്ടിടത്തിൻെറ ശിലാസ്ഥാപനം 9.30ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ നിർവഹിക്കും. എം.എൽ.എ അധ്യക്ഷതവഹിക്കും. കിഫ്ബിയിൽനിന്ന് അനുവദിച്ച 43 കോടി രൂപ ചെലവഴിച്ചാണ് നിർമിക്കുന്നത്. ഇതിൽ 34 കോടി രൂപ കെട്ടിടം നിർമിക്കുന്നതിനും ഒമ്പത് കോടി രൂപ ആശുപത്രി ഉപകരണങ്ങൾ വാങ്ങുന്നതിനുമായാണ് ചെലവഴിക്കുകയെന്നും എം.എൽ.എ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.