അടൂരിൽ സഞ്ചരിക്കുന്ന മൃഗസംരക്ഷണ ക്ലിനിക് തുടങ്ങും -ചിറ്റയം

അടൂർ: അടൂർ മണ്ഡലത്തിൽ മൊബൈൽ വെറ്ററിനറി ക്ലിനിക് ആരംഭിക്കുമെന്ന് ചിറ്റയം ഗോപകുമാർ എം.എൽ.എ അറിയിച്ചു. മൃഗസംരക്ഷണ വകുപ്പി​ൻെറ മൊ​െബെൽ വെറ്ററിനറി ക്ലിനിക് പദ്ധതിയുടെ ഭാഗമായാണ് അനുവദിച്ചത്. എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്ന്​ 25 ലക്ഷം രൂപ ചെലവഴിക്കുന്നതിന് ഭരണാനുമതി ലഭിച്ചു. ക്ഷീരകർഷകർക്കും വളർത്തുമൃഗങ്ങളെ പരിപാലിക്കുന്നവർക്കും മൃഗഡോക്​ടറുടെ സേവനം വീട്ടുപടിക്കലെത്തിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നതെന്നും എത്രയും പെട്ടെന്ന് ആരംഭിക്കുന്നതിന് നിർദേശങ്ങൾ നൽകിയിട്ടുണ്ടെന്നും എം.എൽ.എ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.