*ജില്ലയിൽ രണ്ട് റോഡുകളുടെ നിർമാണോദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു പത്തനംതിട്ട: മല്ലപ്പള്ളി-കോമളം-പടുതോട്-കല്ലൂപ്പാറ-ചെങ്ങരൂര്‍-കോമളം-കവുങ്ങുംപ്രയാര്‍-പാട്ടക്കാല- ടി.എം.വി റോഡിൻെറയും മലമേല്‍ക്കര- കുന്നത്തുകര-ചാല-പുത്തന്‍ചന്ത-ഫാക്ടറി ജങ്ഷന്-ആസാദ് ജങ്ഷന് റോഡിൻെറയും നിർമാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ വിഡിയോ കോണ്‍ഫറന്‍സിങ്ങിൽ നിര്‍വഹിച്ചു. മലയോര മേഖലയിലും അത്യാധുനിക റോഡുകള്‍ യാഥാര്‍ഥ്യമാക്കുന്ന പ്രവര്‍ത്തനങ്ങളാണ് സംസ്ഥാന സര്‍ക്കാറിൻെറ നേതൃത്വത്തില്‍ നടപ്പാക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. മലയോര ഹൈവേ സാധ്യമാകുന്നതോടെ മലയോരമേഖല ആകെ ഒന്നിക്കും. പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍ ഓണ്‍ലൈനായി അധ്യക്ഷത വഹിച്ചു. പുത്തന്‍ചന്തയില്‍ നടന്ന ചടങ്ങില്‍ ജില്ല പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മ ശിലാഫലകം അനാച്ഛാദനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.ബാബു, പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് എം.മനു, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ആശാ ഷാജി, ലത ശശി, സണ്ണി ജോണ്‍, കെ.ആര്‍. സ്മിത, അനിത, അഡ്വ.ഡി. ഉദയന്‍, ജി.കൃഷ്ണകുമാര്‍, സന്തോഷ് പാപ്പച്ചന്‍, പഴകുളം ശിവദാസന്‍, എ.ടി. രാധാകൃഷ്ണന്‍, പ്രഫ. രവീന്ദ്രക്കുറുപ്പ് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.