മടത്തുംചാൽ-മുക്കൂട്ടുതറ റോഡിൽ ക്രാഷ് ബാരിയർ സ്ഥാപിച്ചുതുടങ്ങി

റാന്നി: വീതികൂട്ടി നവീകരിച്ച മടത്തുംചാല്‍-മുക്കൂട്ടുതറ റോഡിൽ ക്രാഷ് ബാരിയര്‍ സ്ഥാപിച്ചുതുടങ്ങി. അപകട മേഖലയിലാണ് ഇവ പിടിപ്പിക്കുന്നത്. കൂത്താട്ടുകുളത്തിനു സമീപം മണ്ണടിശാലക്ക്​ തിരിയുന്നിടത്തെ വലിയ വളവും ഇറക്കവും ഉള്ളയിടത്താണ് ക്രാഷ് ബാരിയര്‍ സ്ഥാപിച്ചത്. മന്ദമരുതി മുതല്‍ ചാത്തന്‍തറവരെ വലിയ കയറ്റിറക്കങ്ങളും കൊടുംവളവുകളുമാണ്. ഇവിടെയെല്ലാം വീതി കൂട്ടിയാണ് റോഡ് നിര്‍മിച്ചിരിക്കുന്നത്. ഈ ഭാഗത്ത് റോഡ് ഒന്നാംഘട്ട ടാറിങ്ങിനുശേഷമാണ് വീതികൂട്ടിയത്. അതിനാല്‍ റോഡിലെ വളവുകള്‍ പഴയതുപോലെ തന്നെയാണ്. പലയിടത്തും റോഡ് മധ്യത്തില്‍ നില്‍ക്കുന്ന വൈദ്യുതി തൂണുകള്‍ മാറ്റാന്‍ നടപടി ആരംഭിച്ചിട്ടില്ല. വീതികൂട്ടിയ വിഷയത്തില്‍ കോടതിയില്‍ കേസുള്ള ചേത്തയ്ക്കല്‍ ക്ഷേത്രത്തിനു സമീപത്തെ 50 മീറ്റര്‍ ദൂരം പണി നടന്നിട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.