ചിറ്റാറില്‍ സ്‌പെഷാലിറ്റി ആശുപത്രിക്ക് അനുമതി

ചിറ്റാര്‍: ചിറ്റാറില്‍ സ്‌പെഷാലിറ്റി ജില്ല ഗവ. ആശുപത്രി അനുവദിച്ച് ഉത്തരവായതായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. അത്യാധുനിക സൗകര്യങ്ങളോടെ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ആശുപത്രിക്കാണ് അനുമതി ലഭിച്ചത്. അഡ്വ. കെ.യു. ജനീഷ് കുമാര്‍ എം.എല്‍.എയുടെ ഇടപെടലിനെ തുടര്‍ന്ന് സ്വകാര്യ വ്യക്തി സര്‍ക്കാറിന് വിട്ടുനൽകിയ അഞ്ചേക്കര്‍ ഭൂമിയിലാണ് ആശുപത്രി നിര്‍മിക്കുക. ആശുപത്രി യാഥാര്‍ഥ്യമാക്കുന്നതിന് സ്വകാര്യ ഭൂമി ലഭ്യമാക്കാന്‍ എം.എല്‍.എ നടത്തിയ ഇടപെടലി​ൻെറ ഫലമായി ചിറ്റാര്‍ ടൗണിന്​ സമീപമുള്ള ഭൂമി വിട്ടുനല്‍കാമെന്ന് വിദേശ മലയാളി വര്‍ഗീസ് കുര്യന്‍ സമ്മതിക്കുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയുടെ നിര്‍മാണ പ്രവര്‍ത്തനമാരംഭിക്കുമെന്ന്​ എം.എല്‍.എ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.