രണ്ട് ഓഡിറ്റോറിയംകൂടി ഏറ്റെടുത്തു

ഹരിപ്പാട്: കോവിഡ്​ ഫസ്​റ്റ്​ ലൈൻ ട്രീറ്റ്മൻെറ്​ സൻെററായി രണ്ട് ഓഡിറ്റോറിയംകൂടി താലൂക്ക് അധികൃതർ ഏറ്റെടുത്തു. ശബരി കൺവെൻഷൻ സൻെറർ, എസ് ആൻഡ്​ എസ് ഓഡിറ്റോറിയം എന്നിവയാണ് ഫസ്​റ്റ്​ ലൈൻട്രീറ്റ്മൻെറ് സൻെററാക്കുന്നത്. മറ്റൊരു ഒാഡിറ്റോറിയമായ റോളയിൽ മുനിസിപ്പാലിറ്റി കിച്ചൺ പ്രവർത്തിക്കും. നൂറോളം കിടക്കയാണ് ഒാരോ സൻെററിലും സജ്ജമാക്കുക. താലൂക്ക് ആശുപത്രി, മാധവമിഷൻ ആശുപത്രി, ഹെൽമെക്സ് എന്നിവയാണ് മറ്റ് സൻെററുകൾ. അരൂരിന്​ നേരിയ ആശ്വാസം അരൂർ: അരൂർ വ്യവസായ കേന്ദ്രത്തിലെ ഒരു സ്ഥാപനത്തിലെ 228 തൊഴിലാളികളുടെ സ്രവം പരിശോധിച്ചതിൽ എല്ലാവരുടെയും ഫലം നെഗറ്റീവാണെന്ന് അറിഞ്ഞ് അരൂരിൽ ആശ്വാസം. തുറവൂർ സ്വദേശിയായ ഒരു ജീവനക്കാരന് രോഗം ബാധിച്ചതിനെ തുടർന്നാണ് ബാക്കിയുള്ളവരെ പരിശോധിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.