പത്തനംതിട്ട: കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹല്ലുകളിൽനിന്ന് എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉയർന്ന വിജയം നേടിയ കുട്ടികളെ അനുമോദിച്ചു. താലൂക്ക് പ്രസിഡന്റ് ഇസ്മായിൽ അഹമ്മദ് മൽബറി അധ്യക്ഷതവഹിച്ചു. മെറിറ്റ് ഈവനിങ് മന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ ചെയർമാൻ സക്കീർ ഹുസൈൻ മുഖ്യപ്രഭാഷണം നടത്തി. എവറസ്റ്റ് കയറി ഇന്ത്യൻ പതാക ഉയർത്തിയ ഷേഖ് ഹസൻ ഖാനെ പത്തനംതിട്ട ജുമാമസ്ജിദ് ചീഫ് ഇമാം അബ്ദുൽ ഷുക്കൂർ മൗലവി ആദരിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എം.എച്ച്. ഷാജി ആമുഖ പ്രഭാഷണം നടത്തി. മുഹമ്മദ് സാലിഹ് മൗലവി, അബ്ദുൽ സമീഹ് മൗലവി, കെ. ജാസിം കുട്ടി, സിന്ധു അനിൽ, പറമ്പിൽ സുബൈർ, അബ്ദുൽ കരീം തെക്കേത്ത്, എൻ.എ. നൈസാം, അഫ്സൽ ആനപ്പാറ, മുഹമ്മദ് ഇസ്മയിൽ, അഡ്വ. ഷബീർ അഹമ്മദ്, ബിസ്മില്ലഖാൻ, കെ.പി. നൗഷാദ്, മുഹമ്മദ് ഇബ്രാഹീം, ബാസിത് താക്കർ, ഷാനവാസ് പെരിങ്ങമ്മല, മുഹമ്മദ് ഹംസ ഭവൻസ്, അലിഫ് ഖാൻ, ഹനീഫ കുലശേഖരപതി, ബിജു മുസ്തഫ, മുഹമ്മദ് സാലി പാലശ്ശേരി എന്നിവർ സംസാരിച്ചു. Phot.. കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ താലൂക്ക് കമ്മിറ്റി നേതൃത്വത്തിൽ നടന്ന മെറിറ്റ് ഈവനിങ് മന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.