ചെയർപേഴ്സന്റെ വെളിപ്പെടുത്തൽ: അന്വേഷണം വേണമെന്ന് കോൺഗ്രസ്

പന്തളം: നഗരസഭയിൽ സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ മൊബൈൽ ചിത്രങ്ങൾ പകർത്തിയ സംഭവത്തിൽ മൊബൈൽ പിടിച്ചെടുത്ത് സത്യാവസ്ഥ പുറത്തുകൊണ്ടുവരാൻ പൊലീസ് തയാറാകണമെന്ന്​ കോൺഗ്രസ് പന്തളം മണ്ഡലം കമ്മിറ്റി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ചെയർപേഴ്സന്‍റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പന്തളം മണ്ഡലം കമ്മിറ്റി ജില്ല പൊലീസ് സൂപ്രണ്ടിന് പരാതി നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു. നഗരസഭ ചെയർപേഴ്​സ​ന്‍റെ രാജി ആവശ്യപ്പെട്ട് തിങ്കളാഴ്ച രാവിലെ 10 മുതൽ വൈകീട്ട്​ അഞ്ചുവരെ പന്തളം ജങ്​ഷനിൽ ജനപ്രതിനിധികൾ ഉപവസിക്കും. വരും ദിവസങ്ങളിൽ ശക്തമായ സമരപരിപാടി സംഘടിപ്പിക്കും. 12ന് നഗരസഭയിലെ എല്ലാ പ്രദേശങ്ങളിലും വാഹന പ്രചാരണജാഥ നടത്തും. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്‍റ്​ ജി. രഘുനാഥ്, കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്‍റ്​ എ. നൗഷാദ് റാവുത്തർ, മുസ്​ലിംലീഗ് ജില്ല വൈസ് പ്രസിഡന്‍റ്​ എ. ഷാജഹാൻ, കൗൺസിലർമാരായ കെ.ആർ. വിജയകുമാർ, പന്തളം മഹേഷ്, ജോൺ തുണ്ടിൽ, മഞ്ജു വിശ്വനാഥ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. add file

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.