പത്തനംതിട്ട: കേന്ദ്ര സര്‍ക്കാറിൻെറ ജനവിരുദ്ധനയങ്ങള്‍ക്കെതിരെ അധ്യാപകരും ജീവനക്കാരും ഫെഡറേഷന്‍ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആന്‍ഡ് ടീച്ചേഴ്സ് ഓര്‍ഗനൈസേഷൻ നേതൃത്വത്തില്‍ അഖിലേന്ത്യ അവകാശദിനം ആചരിച്ചു. പി.എഫ്.ആര്‍.ഡി.എ നിയമം പിന്‍വലിക്കുക, ആനുകൂല്യം ഉറപ്പാക്കുന്ന പെന്‍ഷന്‍ പദ്ധതി നടപ്പാക്കുക, കരാര്‍-പുറംകരാര്‍ നിയമനം അവസാനിപ്പിക്കുക, പൊതുമേഖല സ്വകാര്യവത്കരണവും സേവന മേഖല പിന്മാറ്റവും അവസാനിപ്പിക്കുക, വര്‍ഗീയതയെ ചെറുക്കുക, മതനിരപേക്ഷത സംരക്ഷിക്കുക, ദേശീയ വിദ്യാഭ്യാസ നയം ഉപേക്ഷിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉന്നയിച്ച് ജില്ല-താലൂക്ക് കേന്ദ്രങ്ങളില്‍ പ്രകടനം നടത്തി. പത്തനംതിട്ടയില്‍ നടത്തിയ പ്രകടനം എഫ്.എസ്.ഇ.ടി.ഒ ജില്ല സെക്രട്ടറി ഡി. സുഗതന്‍ ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ പി.അജിത്(കെ.ജി.ഒ.എ), ഗണേഷ് റാം (കെ.എസ്.ടി.എ), എസ്.ബിനു, എല്‍.അഞ്ജു, പി.ബി. മധു എന്നിവര്‍ സംസാരിച്ചു. ---------- ചിത്രം PTL 11 NGO അവകാശദിനാചരണ ഭാഗമായി എഫ്.എസ്.ഇ.ടി.ഒ പത്തനംതിട്ടയിൽ നടത്തിയ പ്രകടനം ജില്ല സെക്രട്ടറി ഡി. സുഗതന്‍ ഉദ്ഘാടനം ചെയ്യുന്നു --------- വൈദ്യുതി മുടങ്ങും മല്ലപ്പള്ളി: ഇലക്ട്രിക്കൽ സെക്ഷൻെറ പരിധിയിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ മാന്താനം, ശ്രീകൃഷ്ണസ്വാമി ക്ഷേത്ര പരിസരം, കൈപ്പറ്റ, മാർ ഡയനേഷ്യസ് പരിസരം, മൂശാരിക്കവല, മടുക്കോലി, ബ്ലോക്ക് പഞ്ചായത്ത് പരിസരം, പുന്നമൺ, പാലക്കത്തകിടി, മുക്കൂർ പ്രദേശങ്ങളിൽ തിങ്കളാഴ്ച രാവിലെ ഒമ്പതുമുതൽ വൈകീട്ട് അഞ്ചുവരെ വൈദ്യുതി തടസ്സപ്പെടുമെന്ന് അസിസ്റ്റന്‍റ് എൻജിനീയർ അറിയിച്ചു. ---------- പ്രവർത്തക കൺവെൻഷൻ പത്തനംതിട്ട: ഡിഫറന്റ്ലി ഏബിൾഡ് പേഴ്സൺസ് ആൻഡ് പാരന്റ്സ് അസോസിയേഷൻ ഓഫ് കേരള സംസ്ഥാനതല പ്രവർത്തക കൺവെൻഷൻ കെ.യു. ജനീഷ് കുമാർ എം.എൽ എ ഉദ്ഘാടനം ചെയ്തു. കുടുംബസംഗമം, ജീവനോപാധി ധനസഹായ വിതരണം, കിറ്റ് വിതരണം, ആദരിക്കൽ എന്നിവയും നടന്നു. സംസ്ഥാന രക്ഷാധികാരി സാമുവൽ പ്രക്കാനം അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സാറാ തോമസ്, കെ.എം. രാജ, കെ.ആർ. അശോക് കുമാർ, സംസ്ഥാന പ്രസിഡന്‍റ് ജി. സദാനന്ദൻ നായർ, ജനറൽ സെക്രട്ടറി കെ.സിയാദ്, ജോസ് എബ്രഹാം, കെ. മന്മഥൻ നായർ, അനിത ആർ. പിള്ള, സൂസമ്മ തോമസ്, ഹാജിറ ജബ്ബാർ എന്നിവർ സംസാരിച്ചു. ---------- ഫോട്ടോ PTL 12 JANEESH ഡിഫറന്റ്ലി ഏബിൾഡ് പേഴ്സൺസ് ആൻഡ് പാരന്റ്സ് അസോസിയേഷൻ പ്രവർത്തക കൺവെൻഷൻ കെ.യു. ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.