നീതി മെഡിക്കൽ സ്റ്റോർ തുറന്നു

പത്തനംതിട്ട: ജില്ല പ്രൈവറ്റ് ഹോസ്പിറ്റൽ ആൻഡ് മെഡിക്കൽ സ്റ്റോർ സ്റ്റാഫ് വെൽഫെയർ സഹകരണ സംഘത്തിന്റെ കീഴിൽ പത്തനംതിട്ട ജനറൽ ആശുപത്രിക്ക്​ സമീപം ആരംഭിച്ച നീതി മെഡിക്കൽ സ്റ്റോർ നഗരസഭ ചെയർമാൻ അഡ്വ. ടി. സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. ആദ്യവിൽപന സി.പി.എം ജില്ല കമ്മിറ്റി അംഗം എൻ.സജികുമാർ നിർവഹിച്ചു. സംഘം പ്രസിഡന്റ് ആർ. സാബു അധ്യക്ഷത വഹിച്ചു. ഭരണസമിതി അംഗം പി.കെ. അനീഷ് സ്വാഗതം പറഞ്ഞു. നഗരസഭ ആരോഗ്യകാര്യ സ്റ്റാൻഡിങ്​ കമ്മിറ്റി ചെയർമാൻ ജെറി അലക്സ്, സഹകരണ സംഘം അസിസ്റ്റന്റ് രജിസ്​ട്രാർ ഡി.ശ്യാം കുമാർ, സംഘം ഭരണസമിതി അംഗങ്ങളായ കോശി തങ്കച്ചൻ, റോസി തോമസ്, അജി മാത്യു, അലക്സ് വർഗീസ്, കൗൺസിലർമാരായ ശോഭാ.കെ.മാത്യു,എ. അഷറഫ് തുടങ്ങിയവർ പങ്കെടുത്തു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.