പന്തളം: നവരാത്രി മണ്ഡപത്തോടനുബന്ധിച്ചുള്ള സ്ഥലത്തെ പരിപാടികൾക്ക് ഫീസ് ചുമത്താൻ നീക്കം. എൽ.ഡി.എഫ് കൗൺസിലർമാർ എതിർത്തതോടെ നിർദേശം പിൻവലിച്ചു. നവരാത്രി മണ്ഡപത്തോടനുബന്ധിച്ചുള്ള സ്ഥലത്താണ് സാംസ്കാരിക സംഘടനകളും രാഷ്ട്രീയ പാർട്ടികളും യോഗങ്ങൾ നടത്തുന്നതും ഒമ്പതുദിവസം വളരെ വിപുലമായ നവരാത്രി ആഘോഷങ്ങൾ നടത്തുന്നതും. ഇതിന് 2500 രൂപയും ജി.എസ്.ടിയും ചുമത്താനുള്ള ശിപാർശയാണ് കൗൺസിലിൽ ഉദ്യോഗസ്ഥർ അവതരിപ്പിച്ചത്. എൽ.ഡി.എഫ് പാർലമെന്‍ററി പാർട്ടി ലീഡർ ലസിത നായർ, കൗൺസിലർമാരായ രാജേഷ് കുമാർ, ടി.കെ. സതി, എച്ച്. സക്കീർ, അംബിക രാജേഷ്, അജിത്കുമാരി എന്നിവർ നിർദേശത്തിൽ പ്രതിഷേധിച്ച് രംഗത്തെത്തി. യു.ഡി.എഫ് കൗൺസിലർമാരും എതിർത്തതോടെ നിർദേശം പിൻവലിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.