പുനലൂർ-മൂവാറ്റുപുഴ റോഡ്​: ഓട നിർമാണം ജനങ്ങൾക്ക്​ ഭീഷണിയാകുന്നു

കോന്നി: പുനലൂർ-മൂവാറ്റുപുഴ റോഡുമായി ബന്ധപ്പെട്ട് നടക്കുന്ന ഓടകളുടെ നിർമാണം ജനങ്ങൾക്ക് ഭീഷണിയാകുന്നു. കഴിഞ്ഞ ദിവസം നിർമാണം നടക്കുന്ന സ്ലാബ് സ്ഥാപിക്കാത്ത ഓടയിൽ വീണ് വയോധികന് ഗുരുതര പരിക്കേറ്റു. കോന്നി മാങ്ങാരം തെങ്ങുംമൂട്ടിൽ പീടികയിൽ ടി.കെ. ബഷീറിനാണ്​(73) പരിക്കേറ്റത്​. കുഴികൾ വലിയ അപകടങ്ങളാണ് വരുത്തുന്നത്. നിർമാണം ഏറ്റെടുത്ത കരാർ കമ്പനിയും ഇതിൽ ശ്രദ്ധിക്കുന്നില്ല. നഗരത്തിൽ അടക്കം പലഭാഗത്തും ഓടകൾക്കും കലുങ്കുകൾക്കും കുഴികൾ നിർമിച്ചുകഴിഞ്ഞാൽ ഇത് മാസങ്ങളോളം മൂടാതെ ഇടുന്ന അവസ്ഥയാണ്. ഇതുമൂലം വ്യാപാര സ്ഥാപനങ്ങളിലേക്ക് കയറാൻപോലും സാധിക്കുന്നില്ല. കോന്നി സെൻട്രൽ ജങ്​ഷനിൽ കലുങ്ക് നിർമാണം വേഗത്തിൽ പൂർത്തീകരിക്കാത്തത് മൂലം പോസ്റ്റ്​ ഓഫിസ് റോഡിലേക്ക് ബസുകൾ അടക്കം തിരിഞ്ഞുകയറാൻ സാധിക്കാത്ത അവസ്ഥയിലാണ്. നിർമാണ ഭാഗമായി എടുത്ത കുഴികൾ മൂടാത്ത കരാർ കമ്പനിയുടെ നടപടിയിൽ നാട്ടുകാരുടെ പ്രതിഷേധം ശക്തമാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.