ടാർ മിക്സിങ് പ്ലാന്റിനെതിരെ ഉപരോധം

വടശ്ശേരിക്കര: വടശ്ശേരിക്കര തെക്കുംമലയിൽ പ്രവർത്തിക്കുന്ന ടാർ മിക്സിങ് പ്ലാന്റിന് പഞ്ചായത്ത് അനുമതി നൽകിയതിൽ വൻ അഴിമതിയുണ്ടെന്നാരോപിച്ച്​ ആക്​ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫിസ് ഉപരോധിച്ചു. ജനവാസ മേഖലയിൽ ടാർ മിക്സിങ് പ്ലാന്റ് പ്രവർത്തിപ്പിക്കുന്നത് വൻ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന ആശങ്കകൾ കണക്കിലെടുത്താണ് പ്രദേശവാസികളുടെ സഹായത്തോടെ പഞ്ചായത്ത്​ ഓഫിസ് ഉപരോധം നടന്നത്. ബുധനാഴ്ച രാവിലെ പത്തിന്​ ആക്​ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനമായെത്തിയാണ് സമരക്കാർ ഉപരോധം നടത്തിയത്. സമരം അഡ്വ. സിബി താഴത്തില്ലത്ത് ഉദ്​ഘാടനം ചെയ്തു. സമരസമിതി കൺവീനർ മധു, മണിയാർ രാധാകൃഷ്ണൻ, കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ്​ ഫ്രെഡി ഉമ്മൻ, വാസുദേവ് അമ്പാട്ട്, കെ.ബി. തോമസ്, സക്കീർ പേഴുംപാറ, കെ.വി. ഗോപാലകൃഷ്ണൻ നായർ, ഇ.കെ. സത്യപ്രതാപൻ, സ്വപ്ന സൂസൻ, രാജു ആന്റണി, രഘു ജി., ബെന്നി തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.