ആനക്കരയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു

പാലക്കാട്: ആനക്കരയിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കുമ്പിടി പുറമതിൽശ്ശേരി കുന്നത്ത് വളപ്പിൽ മുഹമ്മദിന്റെ മകൻ ജസീൽ (22)ആണ് മരിച്ചത്. ജൂൺ മൂന്നിന് ആനക്കര ഹൈസ്കൂളിന് സമീപമായിരുന്നു അപകടം.

വേഗത്തിൽ പോകുകയായിരുന്ന ബൈക്കിന് കുറുകെ മറ്റൊരു ബൈക്ക് കടന്നുപോകാൻ ശ്രമിക്കുമ്പോൾ കൂട്ടിയിടിക്കുകയായിരുന്നു. തലയ്ക്ക് പരിക്കേറ്റ ജസീൽ തൃശ്ശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ബുധനാഴ്ച രാവിലെയാണ് മരിച്ചത്. ഉമ്മ ജമീല, സഹോദരങ്ങൾ ഫൈജാസ്, ഷമീസ്,സൻഹീല.

Tags:    
News Summary - Youth dies in bike collision at Anakkara

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.