Posted On
date_range Updated On
date_range കാറിടിച്ച് യുവതിക്കും മകൾക്കും പരിക്ക്
ആലത്തൂർ: ദേശീയപാത സ്വാതി ജങ്ഷനിൽ കാറിടിച്ച് സ്കൂട്ടറിൽ സഞ്ചരിച്ച അമ്മക്കും മകൾക്കും പരിക്കേറ്റു. ആലത്തൂർ ബാങ്ക് റോഡ് നെട്ടുകണ്ണിയിൽ പരേതനായ കുമാരന്‍റെ ഭാര്യ രതിക(38), മകൾ കാർത്തിക (13) എന്നിവർക്കാണ് പരിക്കേറ്റത്. കുട്ടിയുടെ പരിക്ക് സാരമുള്ളതിനാൽ തൃശൂർ മിഷൻ ആശുപത്രിയിലേക്ക് മാറ്റി.
ബുധനാഴ്ച രാവിലെ ഒമ്പതിനാണ് സംഭവം. കാർത്തികയെ സ്കൂട്ടറിൽ ഗാന്ധി ജങ്ഷനിലെ സ്ക്കൂളിലേക്ക് കൊണ്ടുവിടാൻ പോവുകയായിരുന്നു രതിക. പൊള്ളാച്ചിയിൽ നിന്ന് ഗുരുവായൂരിലേക്ക് പോയ കാറ് സിഗ്നലിൽ നിർത്താതെ വന്ന് സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.