അമിതഭാരം കയറ്റിയ ചരക്ക് ലോറികൾ കടക്കാതിരിക്കുവാൻ ഊട്ടറപുഴപ്പാലത്തിൽ സ്ഥാപിച്ച ബാരിയർ തകർന്ന നിലയിൽ (ഫയൽ ചിത്രം)
ഊട്ടറ പാലത്തിലൂടെ അമിത ഭാരവാഹനങ്ങൾ പൊലീസിന് നോട്ടീസ്
കൊല്ലങ്കോട്: ഊട്ടറ പാലത്തിലൂടെ അമിത ഭാരവാഹനങ്ങൾ കടക്കുന്നതിനെതിരെ പൊലീസിന് പൊതുമ രാമത്ത് വകുപ്പ് നോട്ടീസ് നൽകി. പാലത്തിലൂടെ പത്ത് ടണ്ണിലധികം ഭാരമുള്ള വാഹനങ്ങളും മൂന്നു മീറ്ററിലധികം ഉയരവുമുള്ള വാഹനങ്ങൾ കടക്കരുത് എന്ന നിർദ്ദേശം മറികടന്ന് 60 ടണ്ണിൽ അധികം ഭാരമുള്ള വാഹനങ്ങൾ കട ക്കുന്നതിനെതിരെയാണ് പൊതുമരാമത്ത് വകുപ്പ് പാലം വിഭാഗം കൊല്ലങ്കോട് പൊലീസിന് നോട്ടീസ് നൽകിയത്. ഗർത്തം ഉണ്ടായതിനെ തുടർന്ന് അറ്റ കുറ്റപ്പണികൾ നടത്തിയശേഷം 2023 മാർച്ചിൽ തുറന്നു നൽകിയ പാലത്തിൽ അമിതഭാര ചരക്ക് വാഹനങ്ങൾ കടക്കരുത് എന്ന് നോട്ടീസ് ബോർഡ് പ്രദർശിപ്പിച്ചിരുന്നു.
കൂടാതെ മൂന്ന് മീറ്ററിൽ കൂടുതൽ വാഹനങ്ങൾ കട ക്കാതിരിക്കുവാൻ ബാരിയർ സ്ഥാപിക്കുകയും ചെയ്തു. കൂടുതൽ ബലമുള്ള ഇരുമ്പ് ബാരിയറാണ് പാലത്തിന്റെ ഇരുവശത്തും വാഹനങ്ങൾ കടക്കാതിരിക്കാനായി പൊതുമരാമത്ത് വകുപ്പ് സ്ഥാപിച്ചത്. എന്നാൽ കൂടുതൽ ഉയരമുള്ള വാഹനങ്ങൾ കടന്നതുമൂലം ആറിലധികം തവണയാണ് ബാരിയർ തട്ടി തകർന്നത്.
അഞ്ച് തവണ ബാരിയർ പുനസ്ഥാപിച്ചെങ്കിലും വീണ്ടും വാഹനങ്ങൾ തട്ടി തകർന്നതിനാൽ ശ്രമം ഉപേക്ഷിക്കപ്പെട്ടു. അമിതഭാരം കയറ്റിയ വാഹനങ്ങൾ കടക്കുമ്പോൾ പൊലീസ് വാഹനങ്ങൾക്കെതിരെ പിഴ ചുമത്തുന്ന നടപടികളും ഉണ്ടാ യി. എന്നാൽ 2024 ആഗസ്റ്റിനു ശേഷം തുടർനടപടികളൊ ന്നും ഉണ്ടായിട്ടില്ല. പാലത്തിൽ ഗർത്തം ഉണ്ടായതിനെ തുടർന്ന് 50 ലക്ഷം രൂപ ചെല വഴിച്ചാണ് ഗർത്തമടച്ച് ബലപ്പെടുത്തിയത്. ഏഴ് പതിറ്റാ ണ്ടിലധികം പഴക്കമുള്ള ഊട്ടറപ്പാലത്തിനു പകരം പുതിയ പാലം നിർമാണം പുരോഗമിക്കുകയാണ്. പുതിയപാലം പൂർത്തിയാകു ന്നതിനു മുമ്പേ പഴയ പാലത്തിലൂടെ അമിതമായ ചരക്ക് കയറ്റിയ വാഹനങ്ങൾ കടക്കുന്നത് പാലത്തെ വീണ്ടും തകരാറിലാക്കുമെന്ന ഭീതിയിലാണ് നാട്ടുകാർ. ആലംബള്ളം ചപ്പാത്ത് നിർമ്മാണവും പൂർത്തിയാകാത്ത അവസ്ഥയിൽ മൂത്രപാലവും അമിതഭാരം വാഹനങ്ങൾ മൂലം തകരാറിലായാൽ കൊല്ലംകോട് വീണ്ടും ഒറ്റപ്പെടുമെന്ന് ഭീതി നിലനിൽക്കുന്നുണ്ട്. ഇത് ഒഴിവാക്കുവാൻ ഊട്ടറ പാലത്തിലൂടെ അമിതഭാരം കയറ്റിയ ചരക്ക് ലോറികൾ കർശനമായും നിരോധിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.