Posted On
date_range Updated On
date_range വീടിന് സമീപം ലഹരിമരുന്ന് ശേഖരം; കുമരനെല്ലൂരിൽ എം.ഡി.എം.എയുമായി മൂന്ന് യുവാക്കൾ പിടിയിൽ
തൃത്താല: കുമരനെല്ലൂരിൽ 180 ഗ്രാം എം.ഡി.എം.എയുമായി മൂന്ന് യുവാക്കൾ പിടിയിൽ. കുമരനെല്ലൂർ വെള്ളാളൂർ സ്വദേശി മുഹമ്മദ് റാഫി, പൊന്നാനി സ്വദേശികളായ മുഹമ്മദ് ഷഫീഖ്, അൻസാർ എന്നിവരാണ് പിടിയിലായത്. മുഹമ്മദ് റാഫിയുടെ വീടിന് സമീപത്തെ കെട്ടിടത്തിൽ നിന്നാണ് 180 ഗ്രാം എം.ഡി.എം.എ കണ്ടെത്തിയത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഷൊർണൂർ ഡിവൈ.എസ്.പിയുടെയും തൃത്താല സി.ഐ കാളിദാസിന്‍റെയും നിർദേശപ്രകാരം നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് കണ്ടെത്തിയത്. പ്രതികളുടെ മുന്‍കാല പ്രവര്‍ത്തനങ്ങളെ കുറിച്ചും മറ്റും പൊലീസ് അന്വേഷണം നടത്തിവരികയാണെന്ന് തൃത്താല സി.ഐ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.