എം. ​തൗ​ഷി​ക (എ​ൽ.​ഡി.​എ​ഫ്), സു​ര​ഭി ഉ​ണ്ണി​കൃ​ഷ്ണ​ൻ (യു.​ഡി.​എ​ഫ്), സി. ​അ​ശ്വ​തി (എ​ൻ.​ഡി.​എ)

ബ്ലോക്ക് ഡിവിഷൻ ഉപതെരെഞ്ഞെടുപ്പ്; ഹേമാംബിക നഗറിൽ പെൺപോര്

പു​തു​പ്പ​രി​യാ​രം: ഭ​ര​ണ​സം​വി​ധാ​ന​ങ്ങ​ളു​ടെ അ​ട്ടി​മ​റി സാ​ധ്യ​ത​യി​ല്ലാ​ത്ത ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​നാ​ണ് മ​ല​മ്പു​ഴ ബ്ലോ​ക്കി​ലെ ഹേ​മാം​ബി​ക ന​ഗ​ർ ഡി​വി​ഷ​ൻ വേ​ദി​യാ​വു​ന്ന​ത്. പ്ര​ധാ​ന​മാ​യും മൂ​ന്ന് പ്ര​ധാ​ന മു​ന്ന​ണി​ക​ളു​ടെ അം​ഗ​ബ​ല​ത്തി​ന് ശ​ക്തി പ​ക​രാ​നു​ള്ള തെ​ര​ഞ്ഞെ​ടു​പ്പാ​യ​തി​നാ​ൽ ആ​വേ​ശ​ത്തി​ന് ഒ​ട്ടും കു​റ​വു​മി​ല്ല. യു.​ഡി.​എ​ഫി​ന്റെ സു​ര​ഭി ഉ​ണ്ണി​കൃ​ഷ്ണ​ൻ, എ​ൽ.​ഡി.​എ​ഫി​ലെ എം. ​തൗ​ഷി​ക, എ​ൻ.​ഡി.​എ​യു​ടെ സി. ​അ​ശ്വ​തി എ​ന്നി​വ​രാ​ണ് മ​ത്സ​ര​രം​ഗ​ത്തു​ള്ള പ്ര​മു​ഖ​ർ.

15 ഡി ​വി​ഷ​നു​ക​ളു​ള്ള മ​ല​മ്പു​ഴ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പൊ​തു​വെ ഇ​ട​ത് രാ​ഷ്ടീ​യ​ത്തി​നോ​ടൊ​പ്പ​മു​ള്ള ചു​വ​പ്പ് ത​ട്ട​ക​മാ​ണ്. എ​ൽ.​ഡി.​എ​ഫി​ന് 11ഉം ​യു.​ഡി.​എ​ഫി​ന് ര​ണ്ടും എ​ൻ.​ഡി.​എ​ക്ക് ര​ണ്ടും പ്ര​തി​നി​ധി​ക​ളാ​ണ് ഇ​വി​ടെ​യു​ള്ള​ത്. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ച്ച സി.​പി.​എ​മ്മി​ലെ എ​ൽ. ഇ​ന്ദി​ര​യു​ടെ നി​ര്യാ​ണ​ത്തോ​ടെ​യാ​ണ് ഈ ​ഡി​വി​ഷ​നി​ൽ തെ​ര​ഞ്ഞെ​ടു​പ്പി​ന് ക​ള​മൊ​രു​ങ്ങി​യ​ത്. ഡി ​വി​ഷ​ന്റെ ആ​വി​ർ​ഭാ​വം മു​ത​ൽ ഇ​ട​തു​മു​ന്ന​ണി വി​ജ​യി​ച്ച ച​രി​ത്ര​മാ​ണു​ള്ള​ത്. പു​തു​പ്പ​രി​യാ​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ഓ​ട്ടൂ​ർ​ക്കാ​ട്, പൂ​ച്ചി​റ, ഹേ​മാം​ബി​ക ന​ഗ​ർ, മു​ര​ളി, പാ​ങ്ങ​ൽ, അ​ത്താ​ണി പ​റ​മ്പ്, മാ​രാ​ത്ത് പ​റ​മ്പ് തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളാ​ണ് ഹേ​മാം​ബി​ക ന​ഗ​ർ ഡി​വി​ഷ​നി​ൽ ഉ​ൾ​പ്പെ​ടു​ന്ന​ത്. ഇ​വ​യി​ൽ മൂ​ന്ന് വാ​ർ​ഡു​ക​ൾ ഒ​ഴി​കെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ എ​ൽ.​ഡി.​എ​ഫ് പ്ര​തി​നി​ധി​ക​ളാ​ണ് ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ച്ച​ത്.

ക​ഴി​ഞ്ഞ ത​വ​ണ ന​ട​ന്ന വോ​ട്ടെ​ടു​പ്പി​ൽ ഇ​ട​തു മു​ന്ന​ണി​യു​ടെ എ​ൽ. ഇ​ന്ദി​ര 699 വോ​ട്ടി​ന്റെ ഭൂ​രി​പ​ക്ഷ​ത്തോ​ടെ വി​ജ​യി​ച്ച​പ്പോ​ൾ മൊ​ത്തം 2524 വോ​ട്ടു​ക​ളാ​ണ് നേ​ടി​യ​ത്. 1825 വോ​ട്ടു​ള്ള യു.​ഡി.​എ​ഫ് പ്ര​തി​നി​ധി വി. ​ഓ​മ​ന​ക്ക്1825​ഉം എ​ൻ.​ഡി.​എ​യു​ടെ ആ​ർ. പ്രീ​തി​ക്ക് 1294 വോ​ട്ടു​ക​ളു​മാ​ണ് ല​ഭി​ച്ച​ത്. പു​തു​ക്കി​യ പ​ട്ടി​ക​യി​ൽ 8835 വോ​ട്ട​ർ​മാ​രാ​ണ് ഈ ​ഡി​വി​ഷ​നി​ലു​ള്ള​ത്.

Tags:    
News Summary - Block Division By Election

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.