മാ​ങ്കു​റു​ശി​യി​ലെ നെ​ൽ​പാ​ട​ങ്ങ​ളി​ൽ എ​ത്തി​യ താ​റാ​വി​ൻ​കു​ട്ട​ങ്ങ​ൾ

തീ​റ്റ തേ​ടി താ​റാ​വി​ൻ​കൂ​ട്ട​ങ്ങ​ൾ എ​ത്തി; ത​മി​ഴ്നാ​ട് ടു മ​ങ്ക​ര

മങ്കര: തമിഴ്നാട്ടിൽനിന്ന് തീറ്റതേടി താറാവിൻ കൂട്ടങ്ങൾ മങ്കരയിലെത്തി. ആയിരക്കണക്കിന് താറാവുകളാണ് ഇത്തവണ മേഖലകളിലെ തരിശിട്ട വയലുകളിൽ എത്തിയത്. ആരും കൃഷിയിറക്കാത്തതിനാൽ പുല്ലുകളും പാഴ്നെല്ലുകളുമാണ് ഇവരുടെ ആഹാരം. പാടത്ത് നേരത്തെ കൃഷി ചെയ്ത നെല്ലുകളുടെ പാഴ് വിത്തുകൾ വ്യാപകമായി ഉയർന്ന് വന്നിട്ടുണ്ട്. ഇവ താറാവുകൾ ഭക്ഷണമാക്കും. മുമ്പ് കൊയ്ത് കഴിഞ്ഞ ഉടൻ താറാവിൻ കൂട്ടങ്ങൾ എത്തുന്നത് പതിവായിരുന്നു.

അതേസമയം, അടുത്ത വിള ഇറക്കാനുള്ള തയ്യാറെടുപ്പിലാണ് കർഷകർ. താറാവ് ഇറങ്ങുന്നതോടെ കർഷകർക്ക് പ്രതിഫലമായി താറാവ് മുട്ടകൾ നൽകുന്നതും പതിവാണ്. കൂടുകെട്ടിയ ശേഷം താറാവിനെ നോക്കുന്ന ജീവനക്കാർ സമീപം ഷെഡ് കെട്ടി അന്തിയുറങ്ങും. കാട്ടുപന്നികളെ തുരത്താൻ നായ്ക്കളും ഇവർക്കൊപ്പമുണ്ട്.

Tags:    
News Summary - Flocks of ducks have arrived in search of food; Tamil Nadu to Mankara

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.