ചെ​മ്മ​ണാ​മ്പ​തി തേ​ക്ക​ടി വ​ന​പാ​ത​യി​ൽ ഡി.​പി.​ആ​ർ ത​യാ​റാ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി വ​ഴി​വെ​ട്ടു​ന്ന ആ​ദി​വാ​സി​ക​ൾ

പറമ്പിക്കുളത്തേക്ക് വനപാത വീണ്ടും ഡി.പി.ആർ തയാറാക്കുന്നു

പ​റ​മ്പി​ക്കു​ളം: പ​റ​മ്പി​ക്കു​ള​ത്തേ​ക്ക് വ​ന​പാ​ത നി​ർ​മി​ക്കാ​ൻ വീ​ണ്ടും ഡി.​പി.​ആ​ർ ത​യാ​റാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ​ക്ക് തു​ട​ക്ക​മാ​യി. കേ​ര​ള​ത്തി​ലൂ​ടെ പ​റ​മ്പി​ക്കു​ള​ത്തേ​ക്ക് വ​ന​പാ​ത നി​ർ​ണ​യി​ക്കു​ന്ന ന​ട​പ​ടി​ക​ൾ എ​ങ്ങു​മെ​ത്താ​തെ അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​യി​രു​ന്നു. തു​ട​ർ​ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന് ക​ഴി​ഞ്ഞ​ദി​വ​സം മ​ന്ത്രി കെ.​എ. തു​ള​സി അ​റി​യി​ച്ചി​രു​ന്നു. പ​ഠ​ന​റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി വ​ന​പാ​ത​യി​ൽ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി പ്ര​കാ​രം ആ​ദി​വാ​സി​ക​ൾ വ​ഴി​ക​ൾ വെ​ട്ടി​ത്തെ​ളി​ക്കാ​ൻ തു​ട​ങ്ങി. ചെ​മ്മ​ണാ​മ്പ​തി മു​ത​ൽ മു​ടി​വാ​യ് വ​രെ 3.800 കി​ലോ​മീ​റ്റ​ർ വ​ന​പാ​ത വെ​ട്ടി 69 വൃ​ക്ഷ​ങ്ങ​ൾ വ​നം വ​കു​പ്പ് മു​റി​ച്ച് മാ​റ്റി​യി​രു​ന്നു.

മു​ത​ല​മ​ട പ​ഞ്ചാ​യ​ത്ത് തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ലൂ​ടെ തേ​ക്ക​ടി മു​ത​ൽ മു​ടി​വാ​യ് വ​രെ​വ​ന​പാ​ത വെ​ട്ടി​യ ശേ​ഷം ഭൂ​മി​യു​ടെ നി​യ​ന്ത്ര​ണം വ​നം വ​കു​പ്പ് തി​രി​ച്ചേ​റ്റെ​ടു​ത്തു. 2020 ഒ​ക്ടോ​ബ​ർ ര​ണ്ടി​നാ​ണ് ചെ​മ്മ​ണാ​മ്പ തി​യി​ൽ നി​ന്ന് പ​റ​മ്പി​ക്കു​ളം തേ​ക്ക​ടി​യി​ലേ​ക്ക് ആ​ദി​വാ​സി​ക​ൾ വ​ഴി​വെ​ട്ട​ൽ സ​മ​രം ആ​രം​ഭി​ച്ച​ത്. 700 കേ​സു​ക​ളാ​ണ് ഈ ​കാ​ല​യ​ള​വി​ൽ ആ​ദി​വാ​സി​ക​ൾ​ക്കെ​തി​രെ വ​നം വ​കു​പ്പ് എ​ടു​ത്ത​ത്. തു​ട​ർ​ന്നു​ള്ള സ​മ​ര​ങ്ങ​ളും ച​ർ​ച്ച​ക​ളു​ടെ​യും ഭാ​ഗ​മാ​യി 600 മീ​റ്റ​റി​ല​ധി​കം റോ​ഡ് കോ​ൺ​ക്രീ​റ്റ് ചെ​യ്തു.

ഇ​നി​യു​ള്ള കാ​ല​മെ​ങ്കി​ലും ത​ട​സ്സ​ങ്ങ​ൾ ഒ​ന്നു​മി​ല്ലാ​തെ കേ​ര​ള​ത്തി​ലൂ​ടെ പ​റ​മ്പി​ക്കു​ള​ത്തേ​ക്ക് യാ​ത്ര ചെ​യ്യാ​നാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് പ​റ​മ്പി​ക്കു​ളം വാ​സി​ക​ൾ. മു​ടി​വാ​യ്ക്ക് സ​മീ​പ​ത്തെ പാ​റ​ക്കെ​ട്ടു​ക​ൾ മാ​റ്റാ​ൻ ന​ട​പ​ടി വേ​ണ​മെ​ന്ന് തേ​ക്ക​ടി ഊ​രു​മൂ​പ്പ​ൻ രാ​മ​ൻ​കു​ട്ടി ആ​വ​ശ്യ​പ്പെ​ട്ടു.

Tags:    
News Summary - DPR being prepared again for forest road to Parambikulam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.