കോട്ടായിയിൽ പൈപ്പ് പൊട്ടി
ജലം പാഴാവുന്നു
കോട്ടായിയിൽ കുടിവെള്ള പൈപ്പ് പൊട്ടിയിട്ട് മാസങ്ങൾ
കോട്ടായി: പ്രധാന പാതക്കടിയിൽ സ്ഥാപിച്ച ശുദ്ധജല വിതരണ പൈപ്പ് പൊട്ടി വെള്ളം പാഴാകാൻ തുടങ്ങിയിട്ട് മാസങ്ങൾ. ചോർച്ച അടക്കാൻ നടപടിയില്ലെന്ന് പരാതി. കോട്ടായി-പൂടൂർ പ്രധാന പാതയിൽ പ്രീമെട്രിക് ഹോസ്റ്റലിനു സമീപമാണ് പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നത്.
ഇത് ശരിയാക്കാൻ റോഡ് ഒരു മീറ്റർ നീളത്തിലും വീതിയിലും വെട്ടിപ്പൊളിക്കണം. പൊതുമരാമത്ത് വകുപ്പിന് പരാതി നൽകിയിട്ടുണ്ടെന്നും അനുമതി ലഭിക്കാൻ താമസിക്കുന്നതിനാലാണ് അറ്റകുറ്റപ്പണി വൈകുന്നതെന്നും പഞ്ചായത്ത് പ്രസിഡന്റ് എ. സതീശ് പറഞ്ഞു. റോഡിനടിയിലെ പൈപ്പ് പൊട്ടി വെള്ളം കുത്തിയൊഴുകി റോഡിൽ വലിയ കുഴിയും രൂപപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.