കോ​ട്ടാ​യി: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ 15ാം വാ​ർ​ഡി​ൽ കാ​ളി​കാ​വ് സ​പ്ലൈ​കോ ഗോ​ഡൗ​ണി​നു സ​മീ​പം പാ​ത​യോ​ര​ത്തെ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ വ​ള​പ്പി​ൽ ലോ​ഡു​ക​ണ​ക്കി​ന് മാ​ലി​ന്യം ത​ള്ളി​യ​തി​ൽ പ്ര​തി​ഷേ​ധ​വു​മാ​യി ജ​നം.

ശ​നി​യാ​ഴ്ച പു​ല​ർ​ച്ച ര​ണ്ടി​ന് ലോ​റി​യു​ടെ ശ​ബ്ദം കേ​ട്ട​താ​യി പ​രി​സ​ര​വാ​സി​ക​ൾ പ​റ​യു​ന്നു. അ​ർ​ധ​രാ​ത്രി​ക്കു ശേ​ഷ​മാ​ണ് വ​ലി​യ ലോ​റി​ക​ളി​ൽ ലോ​ഡു​ക​ണ​ക്കി​ന് മാ​ലി​ന്യം എ​ത്തി​ച്ച് പാ​ത​യോ​ര​ത്തെ വ​ള​പ്പി​ൽ ത​ള്ളി​യ​തെ​ന്ന് ക​രു​തു​ന്നു. പ്ലാ​സ്റ്റി​ക് പാ​ഴ്​​വ​സ്തു​ക്ക​ൾ മു​ത​ൽ ഗാ​ർ​ഹി​ക മാ​ലി​ന്യ​ങ്ങ​ൾ വ​രെ ത​ള്ളി​യ​വ​യി​ലു​ണ്ട്.

രാ​ത്രി ഇ​രു​ട്ടി​ന്‍റെ മ​റ​വി​ൽ മാ​ലി​ന്യം ത​ള്ളി​യ​വ​രെ ക​ണ്ടെ​ത്തി അ​ർ​ഹ​മാ​യ ശി​ക്ഷ ന​ൽ​ക​ണ​മെ​ന്നും ദു​ർ​ഗ​ന്ധം വ​മി​ക്കു​ന്ന മാ​ലി​ന്യം ജ​ന​വാ​സ മേ​ഖ​ല​യി​ൽ​നി​ന്ന് ഉ​ട​ൻ നീ​ക്കം​ചെ​യ്യ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് നാ​ട്ടു​കാ​ർ കോ​ട്ടാ​യി പൊ​ലീ​സ്, ജി​ല്ല ക​ല​ക്ട​ർ, ആ​രോ​ഗ്യ വ​കു​പ്പ് എ​ന്നി​വ​ർ​ക്ക് നി​വേ​ദ​നം ന​ൽ​കി. സം​ഭ​വ​മ​റി​ഞ്ഞ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ എ​സ്. ഷൈ​നി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കോ​ട്ടാ​യി പൊ​ലീ​സും സ്ഥ​ല​ത്തെ​ത്തി.

Tags:    
News Summary - Waste dumped in Kottayi Kalikav

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.