ഗോവിന്ദാപുരം: അതിർത്തി പ്രദേശങ്ങളിൽ വാറ്റ് ചാരായ വിൽപന വ്യാപകമായിട്ടും നടപടിയെടുക്കാതെ അധികൃതർ. ഗോവിന്ദാപുരം, ചെമ്മണാമ്പതി, നീളിപ്പാറ, കിഴവൻ പുതൂർ തുടങ്ങിയ പ്രദേശങ്ങളിലെ തോട്ടങ്ങൾ കേന്ദ്രീകരിച്ചും ആൾപാർപ്പില്ലാത്ത വീടുകൾ കേന്ദ്രീകരിച്ചുമാണ് വാറ്റും ചാരായവും വിൽപന നടത്തുന്നത്.
തമിഴ്നാട്ടിൽനിന്ന് എത്തിക്കുന്ന വ്യാജനും ഇതിനിടെ വിറ്റഴിക്കുന്നു. തമിഴ്നാട് ആനമല പൊലീസ് ഡ്രോൺ കാമറ ഉപയോഗിച്ച് ചെമ്മണാമ്പതിയിൽ നടത്തിയ തിരച്ചിലിൽ എട്ടുപേരെ പിടികൂടിയിരുന്നു. സംഘത്തിലെ മറ്റുള്ളവർ കേരളത്തിലേക്ക് കടന്നതായി ആനമല പൊലീസ് പറഞ്ഞു.രാത്രിയും പകലുമായി നടത്തുന്ന ചാരായ വിൽപനക്കെതിരെ സംയുക്ത പരിശോധന വേണമെന്നാണ് നാട്ടുകാരായ വീട്ടമ്മമാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.