കൊല്ലങ്കോട് : മുതലമടയിൽ പത്ത് വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ യുവാവ് അറസ്റ്റിൽ. മുതലമട സ്വദേശി ആറുമുഖനെയാണ് (30) കൊല്ലങ്കോട് പൊലീസ് അറസ്റ്റ് ചെയ്തത്. കുട്ടി വീടിനു സമീപം കളിച്ചുകൊണ്ടി രിക്കുന്ന സമയം ആറുമുഖൻ മിഠായി വാങ്ങി ത്തരാം എന്ന് പറഞ്ഞ് അടുത്തുള്ള ഒഴിഞ്ഞ കാട്ടിലേക്ക് കൊണ്ടുപോയി പീഡനത്തിന് ഇരയാക്കുകയായിരുന്നു. രക്ഷിതാക്കളുടെ പരാതിയിൽ കേസെടുത്ത കൊല്ലങ്കോട് പൊലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിൽ എടുത്തു.
ആറുമുഖൻ മുമ്പും കുട്ടിയെ ഇത്തരത്തിൽ ഉപദ്രവിച്ചതായി രക്ഷിതാക്കൾ പരാതിയിൽ പറയുന്നു. വൈദ്യപരിശോധനയ്ക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി. കൊല്ലങ്കോട് പൊലീസ് ഇൻസ്പെക്ടർ മണികണ്ഠൻ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ സത്യനാരായണൻ, പ്രദീപ്, സീനിയൽ സിവിൽ പൊലീസ് ഓഫിസർ റാണി എന്നിവർ അടങ്ങുന്ന പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.