അ​ജ്ഞാ​ത ജീ​വി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട കോ​ഴി​ക​ൾ

വടക്കഞ്ചേരിയിൽ അജ്ഞാത ജീവിയുടെ ആക്രമണം; കോൺവെന്റിലെ പത്ത് കോഴികൾ ചത്ത നിലയിൽ

വടക്കഞ്ചേരി: വടക്കഞ്ചേരി ചെറുപുഷ്പം പള്ളിക്ക് പിൻവശത്തെ ഹോളി ഫാമിലി കോൺവെന്റിലെ കോഴിക്കൂട്ടിൽ അജ്ഞാത ജീവിയുടെ ആക്രമണം. കൂട്ടിലുണ്ടായിരുന്ന അഞ്ച് നാടൻ കോഴികളും അഞ്ച് ഗിനിക്കോഴികളും ഉൾപ്പെടെ പത്തോളം കോഴികളെ ചത്തനിലയിൽ കണ്ടെത്തി. ശനിയാഴ്ച രാവിലെയോടെയാണ് സംഭവം പ്രദേശവാസികളുടെ ശ്രദ്ധയിൽപ്പെട്ടത്.

കോൺവെന്റിന് പിൻവശത്തെ വലിയ കൂടിനുള്ളിൽ ഗിനിക്കോഴികളെയും അതിനുള്ളിലെ ചെറിയ കൂട്ടിൽ നാടൻ കോഴികളെയുമാണ് പാർപ്പിച്ചിരുന്നത്. ചത്ത കോഴികളെല്ലാം കടിയേറ്റ് ആന്തരികാവയവങ്ങൾ പുറത്തുവന്ന നിലയിലാണ്. ആക്രമണത്തിൽ കൂടിന്റെ ഇരുമ്പ് വല തകർന്നിട്ടുണ്ട്.

കൂടിന് സമീപം നായ്ക്കളുടേതെന്ന് സംശയിക്കുന്ന കാൽപ്പാടുകൾ കണ്ടെത്തിയിട്ടുണ്ട്. അതിനാൽ പ്രദേശത്ത് തമ്പടിക്കുന്ന തെരുവുനായ്ക്കളാകാം ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.

മുട്ടയിടാൻ പ്രായമായ കോഴികളാണ് കൊല്ലപ്പെട്ടത്. പ്രദേശത്ത് തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണെന്നും ഇതിനെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

Tags:    
News Summary - Unknown Creature Attack: 10 Chickens Found Dead at Convent

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.