പ്രതീകാത്മക ചിത്രം
തള്ളിയ മാലിന്യം തിരികെയെടുപ്പിച്ചു; 3000 രൂപ പിഴ ഈടാക്കി
ഒറ്റപ്പാലം: വാഹനത്തിൽ മാലിന്യം കൊണ്ടുവന്ന് പൊതു സ്ഥലത്ത് തള്ളുന്നത് സി.സി.ടി.വി കാമറയിൽ പതിഞ്ഞു. കുറ്റക്കാരിൽ നിന്ന് 3,000 രൂപ പിഴ ഈടാക്കുകയും നിക്ഷേപിച്ച മാലിന്യം നീക്കം ചെയ്യിപ്പിക്കുകയും ചെയ്തു.
അമ്പലപ്പാറ ഗ്രാമപഞ്ചായത്ത് പരിധിയിലെ വേങ്ങശ്ശേരി അകവണ്ട ആലിൻചുവട് പ്രദേശത്താണ് പച്ചക്കറി അവശിഷടങ്ങളും പ്ലാസ്റ്റിക്കും ഉൾപ്പടെയുള്ള മാലിന്യം തള്ളിയ നിലയിൽ കഴിഞ്ഞ ദിവസം കണ്ടെത്തിയത്.
പ്രദേശത്ത് മാലിന്യം തള്ളൽ പതിവായതിനെ തുടർന്ന് ഗ്രാമപഞ്ചായത്ത് അധികൃതർ സി.സി.ടി.വി സ്ഥാപിച്ചിരുന്നു. കാമറകൾ പരിശോധിച്ചപ്പോഴാണ് മാലിന്യം തള്ളുന്ന രണ്ടുപേരും മിനി ലോറിയും ദൃശ്യങ്ങളിൽ തെളിഞ്ഞത്.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വാഹനവും മാലിന്യം തള്ളിയവരെയും കണ്ടെത്തിയത്. പാലക്കാട് മേലാമുറി സ്വദേശിയിൽ നിന്നാണ് പിഴ ഈടാക്കിയത്. നിക്ഷേപിച്ച മാലിന്യം തിരികെ എടുപ്പിക്കുകയും ചെയ്തു. പൊതുസ്ഥലങ്ങളിലും വഴിയോരങ്ങളിലും മാലിന്യം തള്ളുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് അമ്പലപ്പാറ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.