കൊല്ലങ്കോട്ട് മുഞ്ഞ ബാധിച്ച് നശിച്ച നെൽപ്പാടം

നെൽപാടങ്ങളിൽ മുഞ്ഞബാധ രൂക്ഷം; കർഷകർ പ്രതിസന്ധിയിൽ

കൊല്ലങ്കോട്: കൊല്ലങ്കോട് പഞ്ചായത്തിലെ പത്തിലധികം പാടശേഖരങ്ങളിൽ മുഞ്ഞബാധ രൂക്ഷമാകുന്നു. കൂടുതൽ പ്രദേശങ്ങളിലേക്ക് പടരാതിരിക്കാൻ കൃഷിഭവൻ അധികൃതർ ബോധവത്കരണം ശക്തമാക്കി. നിരവധി മുഞ്ഞകൾ നെൽചെടിയുടെ തണ്ടിൽ കൂട്ടംകൂടിയിരുന്ന് നീരൂറ്റുന്നതോടെ തണ്ടും ഇലകളും നശിക്കുന്നു. മാരകവിഷമായ പൈറിത്രോയിഡ് വിഭാഗത്തിൽപ്പെട്ട കീടനാശിനികൾ പാടത്തെ മിത്രപ്രാണികളെ കൂട്ടത്തോടെ കൊ ന്നൊടുക്കുന്നതാണ് മുഞ്ഞകൾ പെരുകാൻ കാരണമാകുന്നത്.

മാരക കീടനാശിനികളുടെ പ്രയോഗം ഒഴിവാക്കേണ്ടത് അനിവാര്യമാണെന്ന് കൊല്ലങ്കോട് കൃഷിഭവൻ വിള ആരോഗ്യകേന്ദ്രം അധികൃതർ പറഞ്ഞു. എല്ലാ ദിവസവും പാടം നിരീക്ഷിച്ച് മുഞ്ഞകളുണ്ടോയെന്ന് പരിശോധിക്കണം. പാടത്ത് വെള്ളമുണ്ടെങ്കിൽ തുറന്നുവിടണം. യൂറിയ പോലുള്ള നൈട്രജൻ വളങ്ങളുടെ പ്രയോഗം ഒഴിവാക്കണം. ഒരു ഏക്കറിൽ 60 ഗ്രാം ഫ്ലോണിക്കാമിഡോ, 40 ഗ്രാം തയോ മെതോക്‌ സാമോ, 80 ഗ്രാം പൈമെട്രോസിനോ എന്നിവ 100 ലിറ്റർ വെള്ളത്തിൽ പശ ചേർത്ത് തളിക്കണമെന്നും കൃഷിഭവൻ അറിയിച്ചു.

Tags:    
News Summary - Severe Aphid Infestation in Paddy Fields; Farmers in Distress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.