പ്രതീഷ്, കാർത്തിക്
സോളാർ വേലിയുടെ ബാറ്ററി മോഷ്ടിച്ച രണ്ടുപേർ പിടിയിൽ
മുണ്ടൂർ: കാട്ടാനശല്യം തടയാൻ സ്ഥാപിച്ച സോളാർ വേലിയുടെ ഇൻവെർട്ടർ ബാറ്ററി മോഷ്ടിച്ച കേസിൽ രണ്ടുപേർ ഹേമാംബിക നഗർ പൊലീസിന്റെ പിടിയിലായി. മുണ്ടൂർ പൊരിയാനി കാർത്തിക് (35), നൊച്ചുപ്പുള്ളി പ്രതീഷ് (37) എന്നിവരാണ് പിടിയിലായത്. മുണ്ടൂർ-പുതുപ്പരിയാരം ഗ്രാമ പഞ്ചായത്തുകളുടെ വനാതിർത്തി പ്രദേശമായ ഞാറക്കോടിന് സമീപം കയ്യറ കോർമ ഭാഗത്താണ് സംഭവം.
ബാറ്ററിക്ക് ഏകദേശം 16,000 രൂപ വിലമതിക്കും. ബാറ്ററിയും പ്രതികൾ സഞ്ചരിച്ച കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. കല്ലടിക്കോട്, കോങ്ങാട്, ഹേമാംബിക തുടങ്ങിയ പൊലീസ് സ്റ്റേഷനുകളിൽ പ്രതികൾക്കെതിരെ കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. എസ്.എച്ച്.ഒ കെ. ഹരീഷ്, എസ്.ഐ എസ്.എസ്. സുദർശന എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ പാലക്കാട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.