കോവിഡ് പോസിറ്റിവ് ആയവർക്ക് വ്യവസ്ഥകളോടെ വീട്ടിൽ ചികിത്സ

തച്ചമ്പാറ: കോവിഡ് പോസിറ്റിവ് ആയവർക്ക് വീട്ടിൽ തന്നെ നിരീക്ഷണത്തിൽ കഴിയാനുള്ള സംവിധാനം തച്ചമ്പാറ പഞ്ചായത്തിൽ നിലവിൽ വന്നു. കർശന വ്യവസ്ഥകളോടെയാണ് ഈ സൗകര്യം നൽകുക.

മെഡിക്കൽ ഓഫിസറും സംഘവും തീരുമാനിക്കുന്നതനുസരിച്ചാണിത്. പ്രത്യേകിച്ച് ലക്ഷണങ്ങളോ ബുദ്ധിമുട്ടുകളോ ഇല്ലാത്തവർക്കാണ് സ്വന്തം വീട്ടിൽ കഴിയാൻ അനുമതി. കോവിഡ് പോസിറ്റിവ് ആയ ആൾ മാത്രമല്ല വീട്ടിലുള്ള എല്ലാവരും പൂർണമായും നിരീക്ഷണത്തിലായിരിക്കും.

രോഗികളായവരുടെ ഓക്സിജൻ അളവും ഹൃദയമിടിപ്പും പരിശോധിക്കാനുള്ള പൾസ് ഓക്സിമീറ്റർ വീടുകളിൽ ലഭ്യമാക്കും. 10 ദിവസത്തിനു ശേഷമുള്ള കോവിഡ് പരിശോധന കഴിഞ്ഞ് നെഗറ്റിവ് ഫലം ലഭിച്ചാൽ പിന്നീട് ഏഴ്​ ദിവസംകൂടി ക്വാറൻറീനിൽ കഴിയണം.

തച്ചമ്പാറയിൽ എല്ലാ ആഴ്ചയും ആൻറിജൻ ടെസ്​റ്റ്​

തച്ചമ്പാറ: കോവിഡ് വ്യാപനം അറിയാൻ തച്ചമ്പാറ പഞ്ചായത്തിൽ ഇനി മുതൽ എല്ലാ ആഴ്ചയിലും ആൻറിജൻ ടെസ്​റ്റ്​ നടത്തും. എല്ലാ വ്യാഴാഴ്ചയും പഞ്ചായത്തിലെ ഓരോ കേന്ദ്രങ്ങളിൽ 40 പേരെ പരിശോധന നടത്തും.

വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാർ, കച്ചവടക്കാർ, ലോഡിങ് തൊഴിലാളികൾ, ഓട്ടോ-ടാക്സി ഡ്രൈവർമാർ, അന്തർ സംസ്ഥാന തൊഴിലാളികൾ, പ്രായമായവർ, കൂലിപ്പണിക്കാർ തുടങ്ങി വിവിധ മേഖലയിലുള്ളവരെ പരിശോധന നടത്തും. ജനങ്ങളുമായി കൂടുതൽ ബന്ധപ്പെടുന്നവരെ കണ്ടെത്തി അവരെയാണ് പരിശോധന നടത്തുക.

കച്ചവടക്കാർ പരിശോധനയിൽനിന്ന് വിട്ടുനിൽക്കുന്നത് ഗൗരവമായി കാണും. അത്തരക്കാരെ നിർബന്ധപൂർവം പരിശോധന നടത്തും. ഈ ആഴ്ചത്തെ പരിശോധന വ്യാഴാഴ്​ച തച്ചമ്പാറ ദേശബന്ധു ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. കഴിഞ്ഞ ദിവസങ്ങളിൽ രോഗം സ്ഥിരീകരിച്ചവരുടെ സമ്പർക്കത്തിലുള്ളവർക്കും മുൻകൂട്ടി തിരഞ്ഞെടുത്തവർക്കുമാണ് പരിശോധന.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.