കുരുക്കൊരുക്കി എസ്​.ബി.ഐ ജങ്ഷനിലെ ഗതാഗത പരിഷ്കാരം

പാ​ല​ക്കാ​ട്: കോ​ട്ട​മൈ​താ​നം-​എ​സ്.​ബി.​ഐ ജ​ങ്ഷ​നി​ലെ അ​ശാ​സ്​​ത്രീ​യ ഗ​താ​ഗ​ത​പ​രി​ഷ്കാ​രം ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് കാ​ര​ണ​മാ​കു​ന്നു. ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന ക​വ​ല​ക​ളി​ൽ കൃ​ത്യ​മാ​യി സി​ഗ്ന​ൽ സം​വി​ധാ​നം പ്ര​വ​ർ​ത്തി​ക്കു​ന്ന ര​ണ്ടാ​മ​ത്തെ ക​വ​ല​യാ​ണി​ത്.

മി​ഷ്യ​ൻ സ്കൂ​ൾ ഭാ​ഗ​ത്തു​നി​ന്നു​വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്കു​നേ​രെ കോ​ട്ട​മൈ​താ​ന​ത്തേ​ക്ക് പ്ര​വേ​ശി​ക്കാ​ൻ പ​റ്റാ​ത്ത രീ​തി​യി​ലാ​ണ് ഇ​വി​ട​ത്തെ പ​രി​ഷ്കാ​രം. ഇ​തു​മൂ​ലം ഇ​ത്ത​രം വാ​ഹ​ന​ങ്ങ​ൾ ടൗ​ൺ​ഹാ​ൾ റോ​ഡി​ലേ​ക്കു​തി​രി​ഞ്ഞ് അ​ഞ്ചു​വി​ള​ക്കു​വ​ഴി വേ​ണം ഐ.​എം.​എ ജ​ങ്ഷ​നി​ലെ​ത്താ​ൻ. ഇ​ത്ത​ര​ത്തി​ൽ കൂ​ടു​ത​ൽ ദൂ​രം സ​ഞ്ച​രി​ക്കു​ന്ന​തി​നു​പ​ക​രം വാ​ഹ​ന​ങ്ങ​ൾ ടൗ​ൺ​ഹാ​ൾ റോ​ഡി​ലേ​ക്കു​തി​രി​ഞ്ഞ് യു ​ടേ​ൺ എ​ടു​ക്കു​ന്ന സ്ഥി​തി​യാ​ണ്.

മാ​ത്ര​മ​ല്ല ഇം​ഗ്ലീ​ഷ് ച​ർ​ച്ച് റോ​ഡി​ൽ​നി​ന്ന് പാ​ലാ​ട്ട് റോ​ഡി​ലേ​ക്ക് തി​രി​യാ​ൻ പ​റ്റാ​ത്ത​തി​നാ​ൽ ഇ​ത്ത​രം വാ​ഹ​ന​ങ്ങ​ൾ ടൗ​ൺ ഹാ​ൾ റോ​ഡി​ൽ​നി​ന്ന് യു ​ടേ​ൺ എ​ടു​ത്ത് കോ​ട്ട​യു​ടെ ഭാ​ഗ​ത്തേ​ക്ക് തി​രി​ഞ്ഞ് വീ​ണ്ടും യു ​ടേ​ൺ എ​ടു​ക്കു​ന്ന സ്ഥി​തി​യാ​ണ്. ഇ​തു​മൂ​ലം ടൗ​ൺ ഹാ​ൾ റോ​ഡി​ലും കോ​ട്ട​യു​ടെ റോ​ഡി​ലും ഗാ​ത​ഗ​ത​ക്കു​രു​ക്കാ​ണ്.

എ​ന്നാ​ൽ, പാ​ലാ​ട്ട് ഭാ​ഗ​ത്തു​നി​ന്നു​വ​രു​ന്ന ബ​സു​ക​ളെ​ല്ലാം ജി​ല്ല ആ​ശു​പ​ത്രി വ​ഴി വേ​ണം ഐ.​എം.​എ ജ​ങ്ഷ​നി​ലെ​ത്ത​ണ​മെ​ന്നി​രി​ക്കെ തൃ​ശൂ​ർ ബ​സു​ക​ളും ഇ​ത​ര ബ​സു​ക​ളു​മെ​ല്ലാം എ​സ്.​​ബി.​ഐ ജ​ങ്ഷ​നി​ൽ​നി​ന്നും വ​ല​തു​വ​ശ​ത്തേ​ക്ക് തി​രി​ഞ്ഞ് കോ​ട്ട​യു​ടെ മു​ന്നി​ലൂ​ടെ​യാ​ണ് സ്റ്റേ​ഡി​യം ഭാ​ഗ​ത്തെ​ത്തു​ന്ന​ത്. ഇ​തു​മൂ​ലം ജി​ല്ല ആ​ശു​പ​ത്രി ഭാ​ഗ​ത്തി​റ​ങ്ങേ​ണ്ട​വ​ർ കോ​ട്ട​ക്ക് മു​ന്നി​ലി​റ​ങ്ങി ന​ട​ക്ക​ണം. മി​ഷ്യ​ൻ സ്കൂ​ൾ ഭാ​ഗ​ത്തു നി​ന്നു​മു​ള്ള വാ​ഹ​ന​ങ്ങ​ളി​ൽ ആം​ബു​ല​ൻ​സി​ന് മാ​ത്ര​മാ​ണ് എ​സ്.​ബി.​ഐ ജ​ങ്ഷ​നി​ൽ​നി​ന്ന് നേ​രെ പോ​വാ​ൻ അ​നു​മ​തി​യു​ള്ള​ത്.

എ​ന്നാ​ൽ, ചി​ല സ​മ​യ​ങ്ങ​ളി​ൽ കെ.​എ​സ്.​ആ​ർ.​ടി.​സി​യും ത​മി​ഴ്നാ​ട് ബ​സു​ക​ളും ഇ​വി​ടെ നി​യ​മം ലം​ഘി​ക്കാ​റു​ണ്ട്. തി​ര​ക്കേ​റി​യ എ​സ്.​ബി.​ഐ ജ​ങ്ഷ​നി​ലെ വാ​ഹ​ന​ങ്ങ​ൾ സു​ഗ​മ​മാ​യി ക​ട​ന്നു​പോ​കാ​ൻ അ​ശാ​സ്​​ത്രീ​യ​മാ​യ ഗ​താ​ഗ​ത പ​രി​ഷ്കാ​രം മാ​റ്റി പൂ​ർ​വ​സ്ഥി​തി​യാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​മു​ണ്ട്.

Tags:    
News Summary - Traffic reform at SBI Junction

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.