പൊ​രി​യാ​നി​യി​ൽ ടോ​ൾ ബൂ​ത്തി​നാ​യി ഒ​രു​ക്കി​യ സ്ഥ​ലം

മു​ണ്ടൂ​ർ: ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പ​ന​ത്തി​ന് മു​മ്പ് അ​ന്തി​മ തീ​രു​മാ​നാ​വാ​തി​രു​ന്ന പാ​ല​ക്കാ​ട്-​കോ​ഴി​ക്കോ​ട് ദേ​ശീ​യ​പാ​ത 966 ടോ​ൾ ബൂ​ത്തി​ന്‍റെ കാ​ര്യ​ത്തി​ലു​ള്ള ജ​നാ​ശ​ങ്ക വീ​ണ്ടും മു​ള​പൊ​ട്ടു​ന്നു. മു​ൻ​ കേ​ന്ദ്ര സ​ർ​ക്കാ​രും കേ​ന്ദ്ര ഉ​പ​രി​ത​ല​മ​ന്ത്രാ​ല​യ​വും ഔ​ദ്യോ​ഗി​ക വി​ജ്ഞാ​പ​നം പു​റ​ത്തി​റ​ക്കാ​ത്ത​താ​ണ് ആ​ശ​ങ്ക​ക്ക് വ​ഴി​യൊ​രു​ക്കു​ന്ന​ത്.

പാ​ല​ക്കാ​ട് -കോ​ഴി​ക്കോ​ട് 966 ദേ​ശീ​യ​പാ​ത​യു​ടെ ഭാ​ഗ​മാ​യ നാ​ട്ടു​ക​ൽ-​താ​ണാ​വ് പാ​ത ന​വീ​ക​ര​ണ ക​രാ​റി​ന്‍റെ നി​ബ​ന്ധ​ന പ്ര​കാ​രം മു​ണ്ടൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശ​മാ​യ പൊ​രി​യാ​നി​യി​ൽ 850 മീ​റ്റ​റി​ല​ധി​കം സ്ഥ​ല​ത്ത് റോ​ഡി​ന് സ​മാ​ന​മാ​യ രീ​തി​യി​ൽ പാ​ത ത​ന്നെ കോ​ൺ​ക്രീ​റ്റ് ചെ​യ്ത് സ​ജീ​ക​രി​ച്ചി​ട്ടു​ണ്ട്. മ​റ്റി​ട​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് പാ​ത​യു​ടെ വി​സ്തീ​ർ​ണ​വും കൂ​ട്ടി​യി​ട്ടു​ണ്ട്.

ഒ​ന്ന​ര വ​ർ​ഷം മു​മ്പ് പൊ​രി​യാ​നി​യി​ൽ ടോ​ൾ പ്ലാ​സ​ക്കാ​യി തൂ​ണു​ക​ൾ നി​ർ​മി​ക്കു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ച് രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ രം​ഗ​ത്തി​റ​ങ്ങി​യി​രു​ന്നു. തു​ട​ർ​ന്ന് ജ​ന​പ്ര​തി​നി​ധി​ക​ൾ, നി​ർ​മാ​ണ ക​രാ​റു​കാ​ർ, ഉ​ദ്യോ​ഗ​സ്ഥ​ർ, രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്ത യോ​ഗ​ത്തി​ൽ ത​ൽ​ക്കാ​ലം പ്ര​വൃ​ത്തി നി​ർ​ത്തി​വെ​ക്കാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്നു.

തു​ട​ർ​ന്ന് ആ​ധു​നി​ക രീ​തി​യി​ൽ ഏ​തു​സ​മ​യ​വും ടോ​ൾ പ്ലാ​സ സ്ഥാ​പി​ക്കാ​വു​ന്ന ത​ര​ത്തി​ൽ പ​ശ്ചാ​ത്ത​ല സൗ​ക​ര്യം ഒ​രു​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ൽ, ഇ​തി​നെ​തി​രെ ബ​സു​ട​മ​ക​ളും തൊ​ഴി​ലാ​ളി​ക​ളും ഉ​ൾ​പ്പെ​ടു​ന്ന വി​വി​ധ സം​ഘ​ട​ന​ക​ൾ പ്ര​തി​ഷേ​ധ​വു​മാ​യി എ​ത്തി. ഒ​രു മാ​സ​ക്കാ​ലം നീ​ണ്ട സ​മ​ര പ​രി​പാ​ടി​ക​ളാ​ണ് ന​ട​ന്ന​ത്. ദേ​ശീ​യ​പാ​ത​യു​ടെ ഗു​ണ​നി​ല​വാ​ര​ത്തി​ല​ല്ല പാ​ത നി​ർ​മി​ച്ച​തെ​ന്നും ടോ​ൾ ഏ​ർ​പ്പെ​ടു​ത്തു​ന്ന​ത് നീ​തി​ക്ക് നി​ര​ക്കാ​ത്ത​താ​ണെ​ന്നും ആ​രോ​പി​ച്ചാ​ണ് പ്ര​ക്ഷോ​ഭം സം​ഘ​ടി​പ്പി​ച്ച​ത്.

പൊ​രി​യാ​നി​യി​ലും പ​രി​സ​ര​ങ്ങ​ളി​ലു​മു​ള്ള നൂ​റു​ക​ണ​ക്കി​നു വീ​ട്ടു​കാ​ർ നി​ത്യേ​ന തൊ​ട്ട​ടു​ത്ത പ​ട്ട​ണ​മാ​യ പാ​ല​ക്കാ​ടി​നെ ആ​ശ്ര​യി​ക്കു​ന്നു​ണ്ട്. ഇ​വ​ർ​ക്ക് ആ​ശ്ര​യി​ക്കാ​വു​ന്ന സ​ർ​വി​സ് റോ​ഡു​ക​ളു​ടെ അ​പ​ര്യാ​പ്ത​ത​യും പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ആ​ശ​ങ്ക പെ​രു​പ്പി​ക്കു​ക​യാ​ണ്.

മ​റ്റൊ​ന്ന് ദേ​ശീ​യ​പാ​ത​യി​ലൂ​ടെ ഹൃ​സ്വ​ദൂ​രം മാ​ത്രം സ​ർ​വി​സ് ന​ട​ത്തു​ന്ന കോ​ങ്ങാ​ട്, പ​ത്തി​രി​പ്പാ​ല, ചെ​ർ​പ്പു​ള​ശേ​രി മേ​ഖ​ല​ക​ളി​ലെ ബ​സു​ക​ളും ച​ര​ക്ക് ലോ​റി​ക​ളും ഇ​ത​ര വാ​ഹ​ന​ങ്ങ​ളും പൊ​രി​യാ​നി വ​ഴി സ​ഞ്ച​രി​ക്കു​മ്പോ​ൾ ടോ​ൾ ന​ൽ​കാ​ൻ നി​ർ​ബ​ന്ധി​ത​രാ​വും എ​ന്ന​താ​ണ്. കേ​ന്ദ്ര​ത്തി​ൽ പു​തു​താ​യി സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ലേ​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ പാ​ല​ക്കാ​ട്-​കോ​ഴി​ക്കോ​ട് ദേ​ശീ​യ​പാ​ത​യി​ലെ ടോ​ൾ ബൂ​ത്ത് സ്ഥാ​പി​ക്കി​ല്ലെ​ന്ന അ​ന്തി​മ വി​ജ്ഞാ​പ​നം പു​റ​ത്തി​റ​ക്ക​ണ​മെ​ന്നാ​ണ് ജ​ന​കീ​യ ആ​വ​ശ്യം.

Tags:    
News Summary - Toll booth at Poriyani: Cancellation not notified

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.